Sunday, March 15, 2026 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.20 AM

ജയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്‌ധര്‍ വേദിയില്‍

uploads/news/2026/01/823142/2.jpg

കൊച്ചി: കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ്‌ ഓഫ്‌ ഫ്യൂച്ചര്‍ 2026 ല്‍ വിവിധ വിഷയങ്ങളെ അധികരിച്ച്‌ വിദഗ്‌ധര്‍ വിഷയാവതരണംനടത്തി. പരിധികള്‍ ഇല്ലാത്ത മനുഷ്യര്‍ എന്ന വിഷയത്തില്‍ ആസിം വെളിമണ്ണ സംസാരിച്ചു. ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ പൊതു യാത്രാ സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃദം ആകണമെന്ന്‌ നീന്തല്‍ താരവും സംസ്‌ഥാന യുവ പ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ.
പൊതുയാത്രാ സൗകര്യത്തോടൊപ്പം അടിസ്‌ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്നും ഇതിനുള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കപ്പെടണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വേള്‍ഡ്‌ റെക്കോര്‍ഡ്‌ ജേതാവായ സ്‌കൈ ഡൈവര്‍ ശ്യാംകുമാര്‍ എസ്‌ എസ്‌ പറഞ്ഞു. ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.
മിഥില ജോസ്‌ മോഡറേറ്റര്‍ ആയിരുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്‌ടര്‍ ടോം ജോസഫ്‌ സംബന്ധിച്ചു.
ദുരന്തങ്ങളെ കേവലം തകര്‍ച്ചകളായല്ല, മറിച്ച്‌ ഒരു ജനതയുടെയും രാജ്യത്തിന്റെയും പുനര്‍നിര്‍മ്മാണത്തിനുള്ള അവസരങ്ങളായാണ്‌ കാണേണ്ടതെന്ന്‌ യു.എന്‍. ദുരന്ത ലഘൂകരണ വിഭാഗം തലവനും പരിസ്‌ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. കോവിഡ്‌ മഹാമാരിയെ നേരിടാന്‍ ലോകം കാണിച്ച വേഗതയും ഐക്യവും എന്തുകൊണ്ട്‌ കാലാവസ്‌ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മാറിക്കൊണ്ടിരിക്കുന്ന പ്രണയ സങ്കല്‌പങ്ങളെയും ഡേറ്റിംഗ്‌ സംസ്‌കാരത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുകൂടി വേദിയായി സമ്മിറ്റ്‌ ഓഫ്‌ ഫ്യൂച്ചര്‍. ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ് സൈലേഷ്യ ജി, എഴുത്തുകാരന്‍ അമര്‍നാഥ്‌ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നേരിടുന്നതിന്‌ പുതിയ തലമുറയെ പ്രാപ്‌തരാക്കുന്നതിന്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ വലിയ പങ്ക്‌ വഹിക്കണമെന്ന്‌ സമ്മിറ്റ്‌ ഓഫ്‌ ഫ്യൂച്ചറിലെ ആദ്യദിനത്തിലെ നടന്ന്‌ ബിയോണ്ട്‌ ദി ഹാഷ്‌ടാഗ്‌- ആക്ഷന്‍ ഫോര്‍ ചേഞ്ച്‌ എന്ന സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ കലക്‌ടര്‍ ജി. പ്രിയങ്ക, ഡിവൈഎഫ്‌ഐ സംസ്‌ഥാന പ്രസിഡന്റ്‌ വി. വസീഫ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. ജനീഷ്‌ ഒ.ജെ, യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറി എബിന്‍ വര്‍ക്കി, എറണാകുളം ജില്ലാ പഞ്ചാത്തംഗം ജ്യൂബിള്‍ ജോര്‍ജ്‌ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 30 Jan 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW