Sunday, March 15, 2026 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.19 AM

ബജറ്റ്‌: ജില്ലയ്‌ക്കായി 24 പ്രഖ്യാപനങ്ങള്‍

കൊച്ചി: ധനമന്ത്രി പ്രഖ്യാപിച്ച ബജറ്റില്‍ ജില്ലയ്‌ക്കായി നിരവധി കാര്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. എന്നാല്‍, ടൂറിസം, കാര്‍ഷിക മേഖലകളില്‍ ജില്ലയ്‌ക്ക് കൊച്ചിക്കു വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ബജറ്റില്‍ എറണാകുളം ജില്ലയ്‌ക്കുവേണ്ടിയുള്ള പ്രഖ്യാപനങ്ങളുടെ സംക്ഷിപ്‌തം ചുവടെ:

1. ഊര്‍ജോല്‍പ്പാദനത്തിന്‌ ഹേതുവായ തോറിയം, സ്‌കാന്‍ഡിയം തുടങ്ങിയ റെയര്‍ എര്‍ത്ത്‌ മൂലകങ്ങള്‍ കൊണ്ടുവരുന്നതിന്‌ ചവറയേയും കൊച്ചിയേയും ബന്ധിപ്പിച്ച്‌ റെയര്‍ എര്‍ത്ത്‌ കോറിഡോര്‍ സ്‌ഥാപിക്കും.

2. തിരുവനന്തപുരം- അങ്കമാലി എം.സി. റോഡ്‌ നാലുവരിപാതയായി പുനര്‍നിര്‍മിക്കും. ഇതില്‍ കൂത്താട്ടുകുളം -മുതല്‍ അങ്കമാലി വരെ ജില്ലയില്‍ ഉള്‍പ്പെടുന്നു.

3. കൊച്ചിയിലെ 300 ഏക്കര്‍ ഇന്‍ഫോ പാര്‍ക്ക്‌ സൈബര്‍വാലിയായി വികസിപ്പിക്കും. ഐ.ടി., ഐ.ടി. അധിഷ്‌ഠിത സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, മറ്റ്‌ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ കേന്ദ്രമായി സൈബര്‍ വാലി പ്രവര്‍ത്തിക്കും. 30 കോടിയാണ്‌ പദ്ധതിക്ക്‌ മാറ്റിവച്ചത്‌.
4. കേരള കലാ കേന്ദ്രത്തിന്‌ കൊച്ചിയിലും സ്‌ഥിരം വേദിയുണ്ടാകും. കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വേദിയാകുമിത്‌. തിരുവനന്തപുരത്തിനും കോഴിക്കോടിനും പുറമേ കൊച്ചിയിലും ഇത്‌ സ്‌ഥാപിക്കും. മൂന്നു കലാകേന്ദ്രങ്ങള്‍ക്കുമായി 10 കോടിയാണ്‌ വകയിരുത്തിയത്‌.

5. കൂത്താട്ടുകുളം ഇടയാറിലെ മീറ്റ്‌ പ്ര?ഡക്‌ട്സ്‌ ഓഫ്‌ ഇന്ത്യാ ലിമിറ്റഡിന്‌ 6.14 കോടി മാറ്റിവച്ചു.

6. ഇടമലയാര്‍ ജലസേചന പദ്ധതിക്കായി ആര്‍.ഐ.ഡി.എഫ്‌. വിഹിതമായ 30 കോടി രൂപ ഉള്‍പ്പെടെ 32 കോടി.
7. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിക്ക്‌ ആര്‍.ഐ.ഡി.എഫ്‌. വിഹിതമായ 10 കോടി രൂപ അടക്കം 11.56 കോടി.

8. കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ പൂര്‍ത്തീകരണത്തിന്‌ മുന്‍ഗണന. അധിക തുകയും വകയിരുത്തി. ഇതിന്റെ കമ്മിഷനിങ്‌ 2026-27 ല്‍ പ്രതീക്ഷിക്കുന്നു. പാര്‍ക്കിന്റെ പൂര്‍ത്തീകരണത്തിന്‌ 10000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും. 10000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കും. ഈ പാര്‍ക്കിനായി 17 കോടി വകയിരുത്തി.

9. കൊച്ചി-ബംഗളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള കൊച്ചി -പാലക്കാട്‌ ഹൈടെക്‌ വ്യവസായ ഇടനാഴിയുടെ വികസനത്തിന്‌ 1710 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ 1350 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

10. എറണാകുളം കുന്നുകരയില്‍ മിനിഭക്ഷ്യ പാര്‍ക്ക്‌ സ്‌ഥാപിക്കുന്നതിന്‌ 8 കോടി.

11. എറണാകുളം ജില്ലയിലെ വ്യവസായ പാര്‍ക്കിന്‌ 2 കോടി.

12. കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെ വികസനത്തിന്‌ 21.6 കോടി.

13. കൊച്ചി ടെക്‌നോളജി ഇന്നവേഷന്‍ സോണിന്‌ 20 കോടി.

14. കെ.എസ്‌.ടി.പിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തില്‍ വൈപ്പിന്‍- മുനമ്പം റോഡ്‌ വികസിപ്പിക്കും.

15. മെട്രോ രണ്ടാം ഘട്ടത്തിനുള്ള ഇ.എ.പി. ഘടകമായി 79.03 കോടി രൂപ. കൊച്ചിയിലെ നിലവിലുള്ള ഗതാഗതത്തെ പുനരുജ്‌ജീവിപ്പിച്ച്‌ പൊതു ഗതാഗതം, മെട്രോ, ബസ്‌ ഗതാഗതം എന്നിവയുടെ സംയോജനം വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും. ഇതിനായി ഇ.എ.പി. വിഹിതം 136.6 കോടി വകയിരുത്തി.

16. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 3.05 കോടി.

17. കൊച്ചി ഹെറിറ്റേജ്‌ എന്ന പുതിയ പദ്ധതിക്ക്‌ 5 കോടി.

18. വൈപ്പിനില്‍ ഓഷ്യനേറിയം പദ്ധതിയുടെ പഠനത്തിനായി 1 കോടി.

19. താമസസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക്‌ പൊതുഹോസ്‌റ്റല്‍ പദ്ധതി.
പ്രാരംഭ ഘട്ടപ്രവര്‍ത്തിന്‌ വിവിധ ജില്ലകളില്‍ ആകെ 10 കോടി വകയിരുത്തി. ഇതില്‍ കൊച്ചിയും ഉള്‍പ്പെടും.

20. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന്‌ 30 കോടി.

21. ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്ുന്ന വനിതകള്‍യക്കായി ഹോസ്‌റ്റല്‍ നിര്‍മിക്കുന്നതിന്‌ 5 കോടി.

22. വികസന അഥോറിട്ടിയായ ജി.സി.ഡി.എയ്‌ക്ക് തുക വകയിരുത്തി.

23. പട്ടിക വര്‍ഗ വനിതകള്‍ക്കായി മള്‍ട്ടിപര്‍പ്പസ്‌ ഹോസ്‌റ്റല്‍ സൗകര്യം.

24. കൊച്ചിയില്‍ ഫിനാന്‍സ്‌ ടവര്‍. ജി.എസ്‌.ടി. ഉള്‍പ്പെടെയുള്ള ധനകാര്യ നികുതി വകുപ്പുകള്‍ ഒരു സംയോജിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണിത്‌.

Ads by Google
Advertisement
Friday 30 Jan 2026 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW