-->
ചേര്‍ത്തല: നെടുമ്പ്രക്കാട് ശില്‌പി ആര്‍ട്ട്‌സ് ക്ലബ് ആന്റ് ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ട സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന അടിസ്‌ഥാനത്തില്‍ നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡും മന്ത്രി വിതരണം ചെയ്‌തു. പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ എസ്. സോബിന്‍, വൈസ് ചെയര്‍പഴ്‌സണ്‍ കെ. എല്‍. വത്സല കുമാരി, ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സനീഷ്, സെന്റ് തോമസ് പള്ളി വികാരി ഫാ. ജോയ് പ്ലാക്കല്‍, ലൈബ്രറി കൗണ്‍ സില്‍ താലൂക്ക് പ്രസിഡന്റ് ഇ.എസ്. ഗോപി, പി. എസ്. പുഷ്‌പരാജ്, പി. വിനീത്, പി. ഷാജി മോഹന്‍, പി. എം. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.