Thursday, March 12, 2026 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.19 AM

കയര്‍ഫെഡില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നടപടി പിന്‍വലിക്കണം: യൂത്ത്‌ കോണ്‍ഗ്രസ്‌

ആലപ്പുഴ: സര്‍ക്കാര്‍ പൊതുമേഖല സ്‌ഥാപനമായ കയര്‍ഫെഡില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ആലപ്പുഴ മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്‌. ഷെഫീക്ക്‌.
നിലവില്‍ കയര്‍ഫെഡില്‍ വിരമിക്കല്‍ പ്രായം 58 വയസാണ്‌. 60 വയസായി ഉയര്‍ത്തു ന്നതോടെ ചെറുപ്പക്കാര്‍ക്ക്‌ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്നും യുവാക്കളോടുള്ള കൊടുംവഞ്ചനയ്‌ക്കെതിരെ കയര്‍ ഫെഡ്‌ ആസ്‌ഥാനത്തിന്‌ മുന്നില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷെഫീക്ക്‌ പറഞ്ഞു.
ക്ലാര്‍ക്ക്‌ തസ്‌തികയും അതിന്‌ മുകളിലേക്കുള്ള നിയമനങ്ങളും പി.എസ്‌.സിയോ അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ്‌ എക്‌സേഞ്ച്‌ മുഖാന്തിരമോ മാത്രം നിയമനം നടത്തണം എന്നാണ്‌ നിയമം. എന്നാല്‍ ഇത്തരം ചട്ടങ്ങളെയെല്ലാം കാറ്റില്‍പറത്തി ഭരണപക്ഷ അനുകൂലി കള്‍ക്ക്‌ കോണ്‍ട്രാക്‌റ്റ് നിയമനം എന്ന പേരില്‍ എട്ടും ഒന്‍പതും വര്‍ഷമായിട്ട്‌ മാനേജര്‍ തസ്‌തികളിലടക്കം ഒരു ലക്ഷം രൂപയോളം ശമ്പളത്തില്‍ നല്‍കി അവര്‍ക്ക്‌ സുഖവാസ കേന്ദ്രമാക്കി കയര്‍ ഫെഡിനെ മാറ്റിയിരിക്കുകയാണ്‌.
കഴിഞ്ഞ 17 മാസക്കാലമായി കയര്‍ ഫെഡിലെ ജീവനക്കാരുടെ പി. എഫിന്റെ തുക അടക്കാതെ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ്‌ മാനേജ്‌മെന്റ്‌ സ്വീകരിക്കുന്നതെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.

Ads by Google
Advertisement
Friday 30 Jan 2026 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW