-->
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ബൈപാസിന് 155 കോടി രൂപ സംസ്‌ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 25.5 കോടി രൂപയുടെ അനുമതിയായെന്ന് മന്ത്രി സജി ചെറിയാന്‍.
ചെങ്ങന്നൂര്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീന്തല്‍ കുളം നിര്‍മ്മാണത്തിന് 2.5 കോടി, സ്‌പോര്‍ട്ട്‌സ് ഹോസ്‌റ്റല്‍ കെട്ടിട നിര്‍മ്മാണത്തിന് രണ്ടു കോടി, മാന്നാര്‍ പാവുക്കര എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് രണ്ട് കോടി, മാന്നാര്‍ തോട്ടുമുഖം-കോയ്‌ക്കപ്പള്ളത്ത് തോട് നവീകരണത്തിന് മൂന്ന് കോടി, മാന്നാര്‍ ബസ് സ്‌റ്റാന്‍ഡ് നവീകരണത്തിന് രണ്ടുകോടി, പി.ഐ.പി, മൈനര്‍ ഇറിഗേഷന്‍ പ്ര?ജക്‌ട് ഓഫീസുകള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് രണ്ട് കോടി, ചെങ്ങന്നൂര്‍ ഐച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളജ് നവീകരണത്തിന് രണ്ടു കോടി, പുതിയ കെട്ടിടങ്ങളുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് 2.5 കോടി, തിരുവന്‍വണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ടാംഘട്ട കെട്ടിട നിര്‍മ്മാണത്തിന് 1.5 കോടി, ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് രണ്ടു കോടി, ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് മൂന്നുകോടി രൂപയുമാണ് ബജറ്റില്‍ അനുവദിച്ചത്.
മാവേലിക്കരയില്‍
റോഡുകളുടെ
നവീകരണത്തിന് ഏഴുകോടി
മാവേലിക്കര: മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ഏഴ് കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ .രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിന് പുതിയ കെട്ടിട സമുച്ചയത്തിനും മാവേലിക്കര അഗ്നിരക്ഷാസേനാ നിലയത്തിനും, ഐ. എച്ച്.ആര്‍.ഡി കോളജ് കെട്ടിടത്തിനും രണ്ടുകോടി രൂപാ വീതം വകയിരുത്തിയിട്ടുണ്ട്.
ചുനക്കര ഗവ .വെല്‍ഫയര്‍ എല്‍.പി.എസ്, മുള്ളിക്കുളങ്ങര ഗവ.എല്‍.പി.എസ്, വരേണിക്കല്‍ ഗവ.യു.പി.എസ്, വെട്ടിയാര്‍ ഗവ.മുഹമ്മദന്‍സ് എല്‍.പി.എസ്, വെട്ടിയാര്‍ ഗവ.എല്‍.പി.എസ്, താമരക്കുളം ഗവ.വെല്‍ഫെയര്‍ എല്‍.പി.എസ്, മാലിമേല്‍ ഗവ.എല്‍.പി.എസ്, ചുനക്കര ഗവ. യു. പി. എസ്, കല്ലിമേല്‍ ഗവ. ന്യൂ എല്‍. പി. എസ്, ഇടക്കുന്നം ഗവ. യു. പി. എസ് എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിനായി ഒരു കോടി രൂപാ വീതം വകയിരുത്തിയിട്ടുണ്ട്. വള്ളികുന്നം കാഞ്ഞിരത്തും മൂട് പുത്തന്‍ ചന്ത റോഡിനും പാലമേല്‍ കരിങ്ങാലി പുഞ്ച ടൂറിസം പദ്ധതിക്കും ഒരു കോടി രൂപാ വീതവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുനക്കര ജിംനേഷ്യത്തിന് 50 ലക്ഷം രൂപയും ഉമ്പര്‍നാട് ഐ.ടി.ഐയുടെ നവീകരണത്തിനും തട്ടാരമ്പലം-തൃക്കുന്നപ്പുഴ റോഡ് , കായംകുളം-അടൂര്‍ കെ.പി റോഡ്, കായംകുളം-മാവേലിക്കര തിരുവല്ല റോഡ് എന്നിവയുടെ നവീകരണത്തിനും ബജറ്റില്‍ തുക വകയിരു ത്തിയിട്ടുണ്ട്.
കായംകുളം മണ്ഡലത്തില്‍
134.50 കോടിയുടെ പദ്ധതികള്‍
കായംകുളം: മണ്ഡലത്തില്‍ 134.50 കോടി രൂപയുടെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടു ത്തിയതായി യു.പ്രതിഭ എം.എല്‍.എ . കെ.എസ്.ടി.പിയുടെ രണ്ടാം ഘട്ട പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം-പത്തനാപുരം റോഡ് , കായംകുളം-തിരുവല്ല റോഡ് എന്നിവയുടെ നവീകരണം , മലയന്‍ കനാല്‍ കരിപ്പുഴ തോടുകളുടെ പുനരുദ്ധാരണത്തിന് 40 കോടി രൂപയുടെ പദ്ധതി. നാടക ഇതിഹാസങ്ങളെ ആദരിക്കുന്ന 2.50 കോടി രൂപയുടെ നാടകഗ്യഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷ്‌ണപുരം തോപ്പില്‍ ഭാസി ഓഡിറ്റോറിയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വിവിധ ഗ്രന്ഥശാലകള്‍ ഹൈടെക് ആക്കുന്നതിന് ഒരു കോടി , പഞ്ചായത്ത്-നഗരസഭകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് അഞ്ച് കോടി , ചെട്ടികുളങ്ങര കൂനംകുളങ്ങര ചിറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും, ദേവികുളങ്ങര ജി.എസ്.ആര്‍ .വി എല്‍.പി.എസിന് കെട്ടിടം, കായംകുളം ഗവ.യു.പി.എസിന് കെട്ടിടം എന്നിവയ്‌ക്ക് , ഒരു കോടി രൂപാ വീതവും ഭരണിക്കാവ് ടി.എം വര്‍ഗീസ് റോഡിലെ ചേരാവള്ളി പാലം രണ്ട് കോടി എന്നിവയ്‌ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
കൂടാതെ ബജറ്റ് ടോക്കണ്‍ പ്രോവിഷനില്‍ ഉള്‍പ്പെടുത്തി ബി.എഡ് സെന്റര്‍ കെട്ടിടത്തിന് അഞ്ച് കോടി , പത്തിയൂര്‍ കീരിക്കാട് എല്‍.പി.എസിന് ഒരു കോടി, മണ്ഡലത്തിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വാട്ടര്‍ പമ്പിങ് മെയിന്‍ സ്‌ഥാപിക്കുന്നതിന് 30 കോടി , ദേവികുളങ്ങര പോച്ചയില്‍ പാലത്തിന് അഞ്ച് കോടി, ചെട്ടികുളങ്ങര തെക്കേക്കര എല്‍.പി.എസ് (കൊട്ടാരത്തില്‍ സ്‌കൂള്‍) കെട്ടിടത്തിന് രണ്ട് കോടി, എരുവ സൗത്ത് ഗവ.എല്‍.പി.എസ് കെട്ടിടം , ചെട്ടികുളങ്ങര തെക്കേക്കര എല്‍.പി.എസ് , കണ്ടല്ലൂര്‍ കൃഷിഭവന്‍ കെട്ടിടം , ദേവികുളങ്ങര പുതുപ്പള്ളി നോര്‍ത്ത് യു.പി.എസ്, പേള ഗവ.എല്‍.പി.എസ്, കെട്ടിടത്തിന് ഒരു കോടി രൂപ വീതവും, ടി.എം ചിറ പാലത്തിന് 30 കോടിയും , ചെട്ടികുളങ്ങര ഗവ.എല്‍.പി.എസ് കെട്ടിടത്തിന് രണ്ട് കോടി രൂപയുമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തൃക്കുന്നപ്പുഴയില്‍ പുലിമുട്ട്
നിര്‍മാണത്തിന്
10 കോടി
ഹരിപ്പാട്: മണ്ഡലത്തിലെ തൃക്കന്നപ്പുഴയില്‍ പുലിമുട്ട് നിര്‍മ്മിക്കുന്നതനായി ബജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല എം.എല്‍.എ . കടലാക്രമണം രൂക്ഷമായ പ്രദേശത്താണ് നിര്‍മ്മാണം. കൂടാതെ 190 കോടി രൂപയുടെ മറ്റ് പ്രവര്‍ത്തികള്‍ക്കായി ടോക്കണ്‍ തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍മ്മാണം പുരോഗമിക്കുന്ന മുതലക്കുറിച്ചിക്കല്‍ പാലത്തിലൂടെയുള്ള ഗതാഗതം സാധ്യമാക്കുന്നതിനും പ്രദേശത്തെ പ്രധാന റോഡുമായും , ദേശീയപാതയുമായും കണക്‌ട് ചെയ്യുന്നതിനുമായി കരുവാറ്റ തെക്കേക്കര- കാരമുട്ട് വടക്കേക്കര പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ബി.എം ബി.സി നിലവാരത്തിലുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണവും അതിനാവശ്യമായ സ്‌ഥലം ഏറ്റെടുപ്പും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്ക് 21 കോടി രൂപ അനുവദിച്ചു.
മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒന്‍പത് കോടിയും, വലിയഴീക്കല്‍ സമഗ്ര ടൂറിസം ഡസ്‌റ്റി നേഷന്‍ പദ്ധതി - ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കല്‍ ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണം, പാലത്തിന് സമീപം റവന്യൂ വക സ്‌ഥലത്ത് കുട്ടികള്‍ക്കുള്ള പാര്‍ക്ക്, സ്‌ത്രീസൗഹൃദ എക്കോ ഫ്രണ്ട് ലി പാര്‍ക്ക് എന്നിവയ്‌ക്ക് അഞ്ച് കോടി , തൃക്കുന്നപ്പുഴ വലിയഴീക്കല്‍ റോഡില്‍ പെരുമ്പള്ളിമുതല്‍- വലിയഴീക്കല്‍ വരെ ഉയരം കൂട്ടി ബി.എം ബി.സി രീതിയില്‍ പുനനിര്‍മ്മിക്കുന്നതിന് 5.6 കോടി, ഹരിപ്പാട് മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത കരുവാറ്റയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പുതിയ നഴ്‌സിങ് കോളജിന്റെ നിര്‍മ്മാണത്തിന് 15 കോടി, തൃക്കുന്നപ്പുഴ ഫിഷറീസ് ആശുപത്രിക്ക് പുതിയ കെട്ടിടത്തിന് ആറു കോടി, പളളിപ്പാട് ഗവ. ഐ.ടി.ഐയുടെ വികസനത്തിന് സ്‌ഥലം വാങ്ങുന്നതിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും 10 കോടി, ആറാട്ടുപുഴ സുനാമി കോളനികളുടെ പുനരുദ്ധാരണം 10 കോടി , മുതുകുളം ഗവ. എല്‍.പി.എസ് കെട്ടിടത്തിന് മൂന്ന് കോടി, ചേപ്പാട് ചൂളത്തെരുവ് ബി.എം ബി.സി റോഡിന് അഞ്ച് കോടി, ഹരിപ്പാട് - ഇലഞ്ഞിമേല്‍ റോഡില്‍ ആഞ്ഞിലിമൂട്ടില്‍ പാലം മുതല്‍ കിഴക്കോട്ട് റോഡ് ഉയര്‍ത്തി ഇരുവശവും വീതി കൂട്ടി സൗന്ദര്യവല്‍ക്കരണത്തിനായി ആറ് കോടി, ചെറുതന പാണ്ടി - വെട്ടുകുളഞ്ഞി പാലത്തിന്റെ നിര്‍മ്മാണത്തിന് 35 കോടി, ചെറുതന പെരുമാങ്കര പാലം നിര്‍മ്മാണത്തിന് 15 കോടി, പള്ളിപ്പാട് ഇരുപത്തെട്ടില്‍ കടവ് പാലം നിര്‍മ്മാണത്തിന് 17 കോടി, നഗരസഭയില്‍ ഓപ്പണ്‍ ജിംനേഷ്യത്തിനായി ഒരു കോടി, കരുവാറ്റ ചെറുതന പഞ്ചായത്തുകളുടെ തമ്മില്‍ ബന്ധിപ്പിക്കുന്ന മണച്ചിറയ്‌ക്കല്‍ പാലം, കുമാരപുരം പുത്തന്‍ചിറ പാലങ്ങളുടെ നിര്‍മ്മാണത്തിന് 2.5 കോടി രൂപ വീതവും,വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിനായി വിവിധ സ്‌ഥലങ്ങളില്‍ കാനകളുടെ നിര്‍മ്മാണത്തിന് അഞ്ച് കോടി , ചിങ്ങോലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐ.പി ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് ആറുകോടി എന്നിവയ്‌ക്കാണ് തുക അനുവദി ച്ചിരിക്കുന്നത്.