Thursday, March 12, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.19 AM

റോഡുകളുടെ നവീകരണത്തിന്‌ 38 കോടി അനുവദിച്ചതായി കെ.സി. വേണുഗോപാല്‍

ആലപ്പുഴ: കേരളത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ റോഡ്‌ വികസന പദ്ധതി ഫണ്ടില്‍ നിന്ന്‌ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന്‌ 38 കോടി രൂപ അനുവദിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി. വടുതല-കുടപുറം-ചെങ്ങണ്ട-തൃച്ചാട്ടുകുളം- പൂച്ചാക്കല്‍ ഉളവയ്‌പ് എന്നിവയെ ബന്ധിപ്പിക്കുന്ന അരൂര്‍ നിയോജക മണ്ഡലത്തിലെ 11.7 കിലോ മീറ്റര്‍ നീളം വരുന്ന റോഡിന്‌ 15 കോടിയും ഹരിപ്പാട്‌ നിയോജക മണ്ഡലത്തിലെ അഞ്ച്‌ കിലോ മീറ്റര്‍ നീളം വരുന്ന പള്ളിപ്പാട്‌-വഴുതാനും-പാറക്കളം-പൊയ്യക്കര ജങ്‌ഷന്‍ മണിമലര്‍മുക്ക്‌ ജങ്‌ഷന്‍ എന്നിവിടങ്ങളെ ബന്ധിക്കുന്ന റോഡിന്‌ 23 കോടിയുമാണ്‌ അനുവദിച്ചത്‌. പദ്ധതി ചെലവ്‌ ഉള്‍പ്പടെ വിശദമായി റിപ്പോര്‍ട്ട്‌ തയാറാക്കി കരാര്‍ നടപടികളിലേക്ക്‌ എത്രയും വേഗം കടക്കും. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ളവ സംസ്‌ഥാന സര്‍ക്കാര്‍ വേഗത്തിലാക്കി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തി യാക്കണമെന്നും കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 30 Jan 2026 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW