-->
ചേര്‍ത്തല: ദേശീയപാതയില്‍ പതിനൊന്നാം മൈലില്‍ തകരാറിലായ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി തുടങ്ങി. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞദിവസമാണ് പൈപ്പ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് നഗരത്തിലും സമീപത്തെ ആറു പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം മുടങ്ങിയിരുന്നു.
നിലവില്‍ കുടി വെള്ളം ലഭിക്കാത്ത നഗരത്തിലും പഞ്ചായ ത്തുകളിലും ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കാന്‍ നടപടി തുടങ്ങി. കരാര്‍ കമ്പിനിയുടെ ചെലവില്‍ മാക്കേ കടവിലെ ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുുള്ള വെള്ളമാണ് അംഗീകൃത ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത്.
ഫെബ്രുവരി ഒന്നുവരെ തകരാര്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിട്ടി സമയം ആവശ്യപെട്ടെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ തകരാര്‍ പരി ഹരിച്ച് ജല വിതരണം പുനരാരംഭിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ജല അതോറിട്ടി ഉന്നത ഉദ്യോഗസ്‌ഥരടക്കം എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.