Wednesday, March 11, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.51 AM

ആശുപത്രികളുടെ നഗരം, ആരോഗ്യ പരിപാലനത്തില്‍ പിന്നാക്കവും

uploads/news/2026/01/823016/2.jpg

പന്തളം : നഗരത്തില്‍ എവിടെ നോക്കിയാലും ആശുപത്രികളുടെ പ്രചാരണമാണ്‌ .എന്നാല്‍ രോഗ വിമുക്‌തിക്ക്‌ മറ്റിടങ്ങളില്‍ പോകുകയും വേണം.ഇത്രയധികം ചികിത്സാ കേന്ദ്രങ്ങള്‍ ഉള്ള ഒരു പ്രദേശം സമീപത്തെങ്ങുമില്ല.എന്നാല്‍ ഇതിന്റെ ഗുണഫലം നാട്ടുകാര്‍ക്ക്‌ ലഭിക്കുന്നുമില്ല.
ആരോഗ്യ പരിപാലന രംഗത്ത്‌ പന്തളം എന്നും പിന്നിലാണ്‌. സ്വകാര്യ ആശുപത്രികള്‍ക്ക്‌ സൗകര്യ ഒരുക്കുന്ന നിലപാടാണ്‌ പന്തളം ഗ്രാമ പഞ്ചായത്തായിരുന്നപ്പോഴും നഗരസഭ ആയിട്ടും ഉണ്ടാകുന്നത്‌ എന്നും ആക്ഷേപമുണ്ട്‌. ആരോഗ്യ പരിപാലനരംഗത്ത്‌ സര്‍ക്കാര്‍ പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചപ്പോഴും അതൊന്നും പന്തളത്തിന്‌ ബാധകമല്ല എന്ന നിലപാടിലായിരുന്നു. സാധാരണ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രം കടയ്‌ക്കാട്‌ ആണ്‌ പ്രവര്‍ത്തിച്ചു വരുന്നത്‌.
ഉപ കേന്ദ്രങ്ങള്‍ ധാരാളമുണ്ടങ്കിലും അവയും നാഥനില്ലാത്ത അവസ്‌ഥ. ജില്ലയില്‍ തന്നെ ജനറല്‍ ആശുപത്രിയോ, താലൂക്ക്‌ ആശുപത്രിയോ ഇല്ലാത്ത ഏക നഗരസഭഎന്ന ഖ്യാതിയും പന്തളത്തിനുണ്ട്‌ . നഗരസഭ ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനം പോലും മുന്‍കാലങ്ങളില്‍ ഫലപ്രദമായിരുന്നില്ലന്നാണ്‌ ആക്ഷേപം, കടയ്‌ക്കാട്‌ 35 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ കുടുംബാരോഗ്യ കേന്ദ്രം സ്‌ഥാപിതമായത്‌. ഇപ്പോള്‍ ഒരേക്കര്‍ സ്‌ഥലം സ്വന്തമായുണ്ട്‌. ചുറ്റും ചിലര്‍ കൈയ്യേറിയതിന്റെ ബാക്കിയായി അനവധി പോരാട്ടത്തിലൂടെയാണ്‌ ഇത്രയും ഭൂമി എങ്കിലും ലഭിച്ചത്‌. പന്തളം - പത്തനംതിട്ട റോഡിന്റെ സമീപത്തായിട്ടാണ്‌ ആരോഗ്യ കേന്ദ്രം.
ആശുപത്രിയിലേക്കുള്ള വഴി ഇടുങ്ങിയതാണ്‌. റോഡ്‌ കോണ്‍ക്രീറ്റ്‌ മുഴുവന്‍ ഇളകി. റോഡിന്റെ മരാമത്ത്‌ പണി ഉടന്‍ ഉണ്ടാവും എന്ന്‌ പറഞ്ഞിട്ടും, ഇഴയുന്നു.സര്‍ക്കാര്‍ സ്‌ഥലം കൈയ്യേറി നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ പരിശോധന വേണമെന്നും ആവശ്യമുണ്ട്‌. 2017-ല്‍ എന്‍.ആര്‍. എച്ച്‌ എം 55 ലക്ഷം രൂപാ ചെലവഴിച്ച്‌ പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നു. പുതിയ കെട്ടിടത്തില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ തുടങ്ങുമെന്നത്‌ വാഗ്‌ദാനത്തിലൊതുങ്ങി. നഗരസഭയിലെ 34 ഡിവിഷനുകളില്‍ നിന്നും നിര്‍ദ്ധന രോഗികള്‍ ചികിത്സ തേടി എത്തുന്നതിവിടെയാണ്‌ ,ഒ.പി.യില്‍ നിന്നു തിരിയാനിടമില്ല, എപ്പോഴും രോഗികളുടെ നീണ്ട നിര തന്നെയാണ്‌.ആശുപത്രിയുടെ സുരക്ഷയ്‌ക്ക് വേണ്ടി ചുറ്റുമതില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന നഗരസഭയുടെ പ്രഖ്യാപനം എങ്ങും എത്തിയില്ല, രാത്രികാലങ്ങളില്‍ അതിഥി തൊഴിലാളികള്‍ അടക്കം തമ്പടിക്കുന്നത്‌ ഇവിടെ.
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും. പകല്‍ പോലും തെരുവ്‌ നായ്‌ക്കളുടെ ശല്യം, ആശുപത്രിയുടെ പരിസരം വൃത്തിഹീനമായ അന്തരീക്ഷം. വിസ്‌തൃതമായ കെട്ടിടം നിര്‍മ്മിച്ച്‌ കിടത്തി ചികിത്സ തുടങ്ങണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ശബരിമലയുടെ മൂലസ്‌ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌ കൂടി പ്രയോജനം ചെയ്യുന്ന വിധം കിടത്തി ചികിത്സയും, എല്ലാ വിഭാഗങ്ങളും മുള്ള ഒരു മെച്ചപ്പെട്ട ആശുപത്രിയാക്കി ഉയര്‍ത്തണമെന്നാണ്‌ ജനഹിതം.
ശബരിമല തീര്‍ത്ഥാടന കാലത്ത്‌ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ താല്‍ക്കാലിക മെഡിക്കല്‍ യൂണിറ്റ്‌ പ്രവര്‍ത്തിക്കാറുണ്ട്‌. കുരമ്പാലയിലും, മുടിയൂര്‍കോണത്തും വെല്‍നസ്‌ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കടയ്‌ക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. സ്‌ഥിരം നിയമനം ഉള്‍പ്പെടെ നാലോളം ഡോക്‌ടറന്മാരുടെ സേവനമുണ്ടക്കിലും അടിസ്‌ഥാന സൗകര്യങ്ങള്‍ പരിമിതമാണ്‌.

Ads by Google
Advertisement
Thursday 29 Jan 2026 09.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW