Wednesday, March 11, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.51 AM

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വിളിച്ചുചൊല്ലി പ്രായശ്‌ചിത്തം

uploads/news/2026/01/823015/1.jpg

കോഴഞ്ചേരി : ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്‌ടമിരോഹിണി നാളിലെ ആചാര ലംഘനത്തിന്‌ പ്രായശ്‌ചിത്തം ആരംഭിച്ചു. ഭഗവാന്‌ സദ്യ വിളമ്പിയതില്‍ ആചാര ലംഘനം ഉണ്ടായെന്ന പരാതിയെ തുടര്‍ന്ന്‌ ക്ഷേത്രത്തില്‍ വിളിച്ച്‌ ചൊല്ലി പ്രായശ്‌ചിത്തം നടത്തണമെന്ന്‌ തന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടായത്‌ .ഇതേ തുടര്‍ന്നാണ്‌ തന്ത്രി തെക്കേടത്ത്‌ കുഴിക്കാട്ടില്ലത്ത്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഇന്നലെ പ്രാശ്‌ചിത്ത ചടങ്ങുകള്‍ ആരംഭിച്ചത്‌. ഒന്നാം ഘട്ടമായി ഇന്നലെ ആറന്മുള ക്ഷേത്രത്തില്‍ ആറന്മുള പളളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്‌, ക്ഷേത്ര ഉപദേശക സമതി, ക്ഷേത്ര കൈസ്‌ഥാനീയര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭഗവത്‌ കീര്‍ത്തനങ്ങള്‍ ചൊല്ലി തെറ്റ്‌ ഏറ്റു പറഞ്ഞു.
ഇതിന്‌ ശേഷം എണ്ണാപ്പണവും ഭഗവാന്‌ നടയില്‍ സമര്‍പ്പിച്ചു . അടുത്ത അടുത്ത അഞ്ചിന്‌ ഒരു പറ അരിയുടെ നിവേദ്യവും, നാല്‌ കൂട്ടം കറികളും ശ്രീകോവിലില്‍ നിവേദിക്കും.തുടര്‍ന്ന്‌ വിഭവ സമൃദ്ധമായ സദ്യ ഒരുക്കും. ഇതിനായി 11 പറയുടെ അരിയുടെ സദ്യ ഒരുക്കണമെന്നാണ്‌ തന്ത്രിയുടെ നിര്‍ദേശം. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ ദീപം തെളിയിച്ച ശേഷം സദ്യ മതിലകത്ത്‌ വിളമ്പി ഭക്‌തര്‍ക്ക്‌ നല്‍കണം.

Ads by Google
Advertisement
Thursday 29 Jan 2026 09.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW