Wednesday, March 11, 2026 Last Updated 30 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.51 AM

ആറാട്ടിനാനകള്‍ എഴുന്നള്ളി; ആനന്ദസാഗരം തിരതല്ലി

uploads/news/2026/01/823014/3.jpg

അടൂര്‍: ഗജഘോഷയാത്രയോടെ പാര്‍ത്ഥസാരഥിക്ക്‌ ഭക്‌തി നിര്‍ഭരമായ ആറാട്ട്‌ നടന്നു.പത്ത്‌ നാള്‍ നീണ്ട്‌ നിന്ന അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഇന്നലെ കൊടിയിറങ്ങി.വൈകിട്ട്‌ മൂന്നരയോടെ ഗജഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര കെ.എസ്‌.ആര്‍.ടി.സി ജംഗ്‌ഷന്‍, സെന്‍ട്രല്‍ ജംഗ്‌ഷന്‍ വഴി നഗരം ചുറ്റി വൈകിട്ട്‌പാര്‍ത്ഥ സാരഥി ക്ഷേത്രാങ്കണത്തില്‍ എത്തിയതോടെ ഭഗവാന്റെ തിടമ്പേറ്റിയ താമരക്കുടി വിജയന്‍ എന്ന ആന ക്ഷേത്രത്തിലേക്ക്‌ പോയി.
ഇതോടെ 4.30 ന്‌ കൊടിയിറക്ക്‌ നടന്നു.തുടര്‍ന്ന്‌ ഗജവീരന്മാരുടെ അകമ്പടിയോടെ ചേന്ദംപളളില്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളി .രാത്രി 7.30 ന്‌ തിരിച്ചെഴുന്നള്ളത്ത്‌ നടന്നു. രാത്രി പാര്‍ത്ഥസാരഥി ക്ഷേത്ര ആറാട്ട്‌ കുളത്തില്‍ ആറാട്ട്‌ നടന്നു.

Ads by Google
Advertisement
Thursday 29 Jan 2026 09.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW