Wednesday, March 11, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.50 AM

സ്‌കൂള്‍ വാര്‍ഷികവും നേതാജി ജന്മദിനാഘോഷവും നടന്നു

പ്രമാടം: നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 77ാം വാര്‍ഷിക ദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ബി രവീന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം അഡ്വ കെ .യു ജനീഷ്‌ കുമാര്‍ എം. എല്‍ .എ നിര്‍വഹിച്ചു. ഡോ. അജു കെ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മ റോയി പുരസ്‌കാര സമര്‍പ്പണവും നേതാജി അനുസ്‌മരണം കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബിന്‍ പീറ്ററും പി.റ്റി.എ പ്രൈസ്‌ വിതരണം പ്രമാടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീല അജിയും നിര്‍വഹിച്ചു. കേരള ചലച്ചിത്ര അവാര്‍ഡ്‌ ജേതാവ്‌ ഡോ. അജു കെ നാരായണനേയും ചൈല്‍ഡ്‌ വെല്‍ഫെയര്‍ സെന്റര്‍ അംഗം രാജേഷ്‌ ആക്ലേത്തിനേയും ആദരിച്ചു.
മാനേജ്‌മെന്റ്‌ കമ്മറ്റി അംഗം ബി. ഗോപിനാഥപിള്ള, ഗ്രാമപഞ്ചായത്ത്‌ അംഗം കെ. എം മോഹനന്‍, പി.റ്റി .എ പ്രസിഡന്റ്‌ കെ.എസ്‌ അനന്ത വിഷ്‌ണു, മാതൃസംഗമം പ്രസിഡന്റ്‌ സുനു ജോണ്‍, നേതാജി അലൂമ്‌നി പ്രതിനിധി പി .വി ജോസഫ്‌, സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ആര്‍ സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ബി ആശ, പ്രഥമാധ്യാപിക സി ശ്രീലത , വി .എം അമ്പിളി, കെ.ജെ എബ്രഹാം, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ എയ്‌ഞ്ചല്‍ എല്‍സാ ബിനു എന്നിവര്‍ പ്രസംഗീച്ചു.

Ads by Google
Advertisement
Thursday 29 Jan 2026 09.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW