Saturday, March 14, 2026 Last Updated 16 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.50 AM

ഭിന്നശേഷി സംവരണ നിയമനം സര്‍ക്കാര്‍ നടപടി അപഹാസ്യം; കെ.പി.എസ്‌.ടി.എ.

പത്തനംതിട്ട: എയ്‌ഡഡ്‌ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ്‌ യഥാസമയം നടപ്പിലാക്കാതെ നഷ്‌ടമാക്കിയ ഇടത്‌ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നിയമന മേള എന്ന പ്രഹസനം നടത്തി കേരളത്തിലെ ശമ്പളമില്ലാത്ത അധ്യാപകരെ പരിഹസിക്കുകയാണ്‌.
ഭിന്നശേഷിക്കാരുടെ നിയമനങ്ങള്‍ യഥാസമയം നടത്താത്ത സര്‍ക്കാര്‍, ശമ്പളവും ആനുകൂല്യവും ഇല്ലാതെ നരകയാതന അനുഭവിക്കുന്ന പതിനാറായിരത്തോളം യുവ അധ്യാപകരാണ്‌ കേരളത്തിലുള്ളത്‌. എന്നിട്ടും ഭിന്നശേഷിക്കാരുടെയും നിലവില്‍ ജോലി ചെയ്‌തു വരുന്നവരുടെയും നാലര വര്‍ഷത്തിലധികം നഷ്‌ടപ്പെടുത്തിയ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ നടത്തുന്ന നിയമന മേള നിലവിലുള്ള നിയമങ്ങളെ പരിഹസിക്കുന്നതും തന്ത്രവുമാണ്‌. ഇത്തരം നടപടികളില്‍ നിന്ന്‌ പിന്‍മാറി തടഞ്ഞു വച്ചിരിക്കുന്ന നിയമനങ്ങള്‍ക്ക്‌ അംഗീകാരവും മറ്റ്‌ മുഴുവന്‍ ആനുകൂല്യങ്ങളും അധ്യാപകര്‍ക്ക്‌ നല്‍കണമെന്ന്‌ കേരള പ്രദേശ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ ഫിലിപ്പ്‌ ജോര്‍ജ്‌, സെക്രട്ടറി വി.ജി കിഷോര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 29 Jan 2026 09.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW