-->
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇടത്- വലത് മുന്നണികള്‍ക്ക് ഒരുപോലെ പങ്കുണ്ടെന്ന് ബി ജെ പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനുപ് ആന്റണി. കേസില്‍ സി .ബി .ഐ അനേ്വഷണം വന്നാല്‍ സോണിയാ കുടുംബം അടക്കം ജെയിലിലാകുമെന്നും അനൂപ് . പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ആന്റോ ആന്റണി എം .പി യുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി പത്തനംതിട്ട ജില്ലാ കമ്മറ്റി . സംഘടപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അനുപ് ആന്റണി.
.ഉണ്ണികൃഷ്‌ണന്‍ പോറ്റി നിരവധി തവണയാണ് സോണിയാ ഗാന്ധിയുടെ വീട് സന്ദര്‍ശിച്ചത്. സോണിയാ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയില്‍ പുരാവസ്‌തുക്കള്‍ വില്‍ക്കുന്ന സ്‌ഥാപനമുള്ളതും പോറ്റിയുടെ സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ട്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് 90 ദിവസം കഴിഞ്ഞും കുറ്റപത്രം സമര്‍പ്പിക്കാതെ,.. പ്രതികള്‍ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ അവസരമൊരുക്കുകയാണ് സംസ്‌ഥാന സര്‍ക്കാര്‍. ഇടത് സര്‍ക്കാര്‍ ഒരുക്കുന്ന സംരക്ഷണത്തില്‍.സ്വര്‍ണ്ണ കൊള്ള കേസില്‍ ഉള്‍പ്പെട്ട ഇടത് - വലത് മുന്നണി പ്രവര്‍ത്തകര്‍ എക്കാലവും രക്ഷപ്പെടാം എന്ന് കരുതരുതെന്നും കേസില്‍ സി .ബി. ഐ അനേ്വഷണം ആവശ്യപ്പെട്ട് ബി. ജെ .പി ശക്‌തമായ സമര പരിപാടകളുമായി മുന്നോട് പോകുമെന്നും. ഉത്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പത്തനംതിട്ട സെന്‍ പീറ്റേഴ്‌സ് ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ വി .എ സൂരജ്, ജില്ലാ പ്രഭാരി ബി. രാധാകൃഷ്‌ണമേനോന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബിനുമോന്‍, പന്തളം പ്രതാപന്‍, ഷാജി രാഘവന്‍, അജിത് പുല്ലാട്, ജില്ലാ ഭാരവാഹികളായ ഷൈന്‍ ജി കുറുപ് അനില്‍ നെടുമ്പള്ളി സലിം കുമാര്‍, ഗോപാലകൃഷ്‌ണന്‍ കര്‍ത്താ, പ്രസന്നകുമാര്‍ കുറ്റൂര്‍, പി.ആര്‍ ഷാജി, വിജയകുമാര്‍ മൈലപ്ര അനോജ് കുമാര്‍, ബിന്ദു പ്രസാദ്, ബിന്ദു പ്രകാശ് , റോയ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.