-->
പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് യോഗം ഫെബ്രുവരി എട്ട് മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഇതിനായി ഒരു ലക്ഷം വിശ്വാസികള്‍ക്ക് ഇരിക്കാനുള്ള പന്തല്‍ ആണ് തയ്യാറാക്കുന്നത്.ഓലമേയല്‍ രാവിലെ 7 ന് സുവിശേഷസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഫെബ്രുവരി 4 ന് പൂര്‍ത്തീകരിക്കും. പ്രത്യേകം തയ്യാറാക്കുന്ന കുട്ടിപന്തല്‍ ഓല മേയുന്നത് കുട്ടികളുടെ സഹകരണത്തിലാണ്.
ഫെബ്രുവരി എട്ടിന് ഉച്ചക്ക് 2.30 ന് മാര്‍ത്തോമ്മാ സഭ പരമാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്ര?ഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ.), റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ ബൈബിള്‍ ക്ലാസ്സുകള്‍ കണ്‍വന്‍ഷന്‍ പന്തലിലും കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ കുട്ടിപ്പന്തലിലും നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്‌ച 2.30ന് സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള യോഗവും ക്രമീകരിച്ചിട്ടുണ്ട് . കുടുംബവേദി യോഗങ്ങളില്‍ ഡോ. ജിറ്റി ജോര്‍ജ് ,റവ. ഫാ. എഡേ്വര്‍ഡ് ജോര്‍ജ് ,എന്നിവരും സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പ്രത്യേക സമ്മേളനത്തില്‍ ബിഷപ്പ് ടോണി നീലങ്കാവിലും പ്രസംഗിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 ന് യുവവേദി യോഗങ്ങള്‍ പന്തലില്‍ നടക്കും .13 രാവിലെ 9.30 ന് എക്യുമെനിക്കല്‍ സമ്മേളനത്തിന് വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ സന്ദേശം നല്‍കും. ഉച്ച കഴിഞ്ഞുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക സമ്മേളനത്തില്‍ ബിഷപ്പ് ടോണി നീലങ്കാവില്‍ മുഖ്യ സന്ദേശം നല്‍കും.
12 ന് 2.30 മുതല്‍ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും 13 ന് 2.30 മുതല്‍ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും ഉണ്ടായിരിക്കും. 14 ന് ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ മിഷനറി സമ്മേളനം ചേരും. കണ്‍വന്‍ഷനോടനുബന്ധിച്ച് 31 ന് പരിസ്‌ഥിതി സൗഹൃദ സന്ദേശ ജലയാനം സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശ്ശേരി കടവില്‍ മാളികയില്‍ നിന്നും ചെറുകോല്‍പ്പുഴ കടവില്‍ നിന്നും ആരംഭിച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ സമാപിക്കും. പരിസ്‌ഥിതി സൗഹൃദ സമ്മേളനം വൈകിട്ട് 4ന് മാരാമണ്‍ മണല്‍പ്പുറത്ത് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ ആന്റോ ആന്റണി എം.പി ഉത്‌ഘാടനം ചെയ്യും. 15ന് 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. മാരാമണ്‍ മണല്‍പ്പുറത്തേക്കുള്ള താല്‍ക്കാലിക പാലങ്ങളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ചാകും കണ്‍വന്‍ഷന്‍ നടക്കുകയെന്നും സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി ഫാ.എബി കെ. ജോഷ്വാ , ലേഖക സെക്രട്ടറി പ്ര?ഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി ഫാ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, കണ്‍വീനര്‍മാരായ സാം ചെമ്പകത്തില്‍, റ്റിജു എം. ജോര്‍ജ്‌ജ് എന്നിവര്‍ പങ്കെടുത്തു.