Wednesday, March 11, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.49 AM

കോണ്‍ക്രീറ്റ്‌ പാളി അടര്‍ന്നു വീണ്‌ അപകടം

uploads/news/2026/01/823006/2.jpg

കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കോണ്‍ക്രീറ്റ്‌ പാളി അടര്‍ന്നു വീണ്‌ അപകടം, നിര്‍മാണത്തൊഴിലാളിയായ ഒഡീഷ സ്വദേശി കബ്‌നായികി (ഭരത്‌ 45) നു പരുക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയാണു സംഭവം. ഒരു വര്‍ഷം മുമ്പ്‌ ടോയ്‌ലറ്റ്‌ ബ്ലോക്ക്‌ ഇടിഞ്ഞു വീണു തലയോലപ്പറമ്പ്‌ സ്വദേശിയായ വീട്ടമ്മ മരിച്ച സ്‌ഥലത്തിന്റെ എതിര്‍ദിശയില്‍ രണ്ടാം വാര്‍ഡിന്റെ ടോയ്‌ലറ്റ്‌ മുറിയുടെ പുനര്‍ നിര്‍മാണത്തിനിടെയാണ്‌ അപകടം.
ഇവിടെ, പഴയ കെട്ടിടം പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി യോജിപ്പിക്കുന്ന സ്‌ഥലത്തെ കോണ്‍ക്രീറ്റ്‌ പാളികളിലൊന്ന്‌ ഇടിഞ്ഞു വീഴുകയായിരുന്നു. ഭരത്‌ ഉള്‍പ്പെടെയുള്ള നാലു പേര്‍ ജോലികള്‍ ആരംഭിച്ചതിനു പിന്നാലെയായിരുന്നു അപകടം. മുകളിലേക്കു വീണ കെട്ടിട നിര്‍മാണ സാമഗ്രികള്‍ മാറ്റി ഉടന്‍ തന്നെ ഇയാളെ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. സ്‌കാനിങ്ങ്‌ ഉള്‍പ്പെടെയുള്ളവയ്‌ക്കു വിധേയനാക്കിയ ഭരതിനെ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി.
കഴിഞ്ഞ ജൂലൈ മൂന്നിനാണു ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാര്‍ഡിന്റെ ശൗചാലയ ഭാഗം ഇടിഞ്ഞു വീണു തലയോപ്പറമ്പ്‌ സ്വദേശിയായ ബിന്ദു മരിച്ചത്‌. ശസ്‌ത്രക്രിയയ്‌ക്കായി എത്തിയ മകള്‍ക്ക്‌ കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു ബിന്ദു. അപകടത്തെത്തുടര്‍ന്നു പ്രതിഷേധം ശക്‌തമാകുകയും സമീപ വാര്‍ഡുകളിലെ രോഗികളെ മാറ്റുകയും ചെയ്‌തിരുന്നു.
ഈ അപകടത്തിനു ശേഷവും ഒന്നിലേറെ തവണ ചെറിയ അപകടങ്ങളുണ്ടായി. പുതിയ ബ്ലോക്കിലെ ടൈല്‍ പൊട്ടിത്തെറിച്ചും അപകടമുണ്ടായി. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാത്തത്‌ അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി ആരോപണമുണ്ട്‌. മതിയാ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ്‌ പലപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 29 Jan 2026 09.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW