Wednesday, March 11, 2026 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.49 AM

എം.സി. റോഡില്‍ ചൂട്ടുവേലി ജങ്‌ഷനു സമീപം സ്വിഫ്‌റ്റ് ബസും പാഴ്‌സല്‍ വാനും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്ക്‌

uploads/news/2026/01/823005/1.jpg

കോട്ടയം: എം.സി. റോഡില്‍ ചൂട്ടുവേലി ജങ്‌ഷനു സമീപം കെ.എസ്‌.ആര്‍.ടി.സി സ്വിഫ്‌റ്റ് ബസും പാഴ്‌സല്‍ വാനും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്ക്‌. ഒരാളുടെ നില ഗുരുതരം. മിനി പാഴ്‌സല്‍ വാന്‍ ഓടിച്ച ഹരി(24), ഒപ്പമുണ്ടായിരുന്ന രോഹിത്ത്‌ (22) എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഹരിയുടെ പരുക്കു ഗുരുതരമാണ്‌.
ഇന്നലെ വൈകിട്ട്‌ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കെ.എസ്‌.ആര്‍.ടി.സി ബസ്‌ അപകടകരമായി ഓവര്‍ട്ടേക്കു ചെയ്യുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌.
തിരുവനന്തപുരത്തു നിന്നു ആലുവയ്‌ക്കു പുറപ്പെട്ട ബസ്‌ ഒന്നര മണിക്കൂറോളം വൈകിയാണു കോട്ടയത്ത്‌ എത്തിയത്‌. ചൂട്ടുവേലി ജങ്‌ഷനില്‍ എത്തിയപ്പോള്‍ അപകടകരമായി ഓവര്‍ട്ടേക്കു ചെയ്യുന്നതിനിടെ എതിരേ വന്ന മിനി പാഴ്‌സല്‍ വാനില്‍ ഇടിക്കുകയായിരുന്നു.
വാനിന്റെ ഡ്രൈവര്‍ ഇരുന്ന ഭാഗത്താണു ബസ്‌ ഇടിച്ചത്‌.
അപകടത്തില്‍ മുന്‍വശം പൂര്‍ണമായും തകര്‍ന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണു മുന്‍ഭാഗം വെട്ടിപ്പെളിച്ചു ഹരിയെ പുറത്തെടുത്തത്‌. ഗുരുതര പരുക്കേറ്റ ഹരി പുറത്തെടുക്കുമ്പോള്‍ അബോധാവസ്‌ഥയിലായിരുന്നു. തുടര്‍ന്നു കെ.എസ്‌.ആ.ടി.സി ബസ്‌ കണ്ടക്‌ടറുടെ നേതൃത്വത്തില്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.
ഗാന്ധിനഗര്‍ പോലീസും കണ്‍ട്രോള്‍ റൂം പോലീസും സ്‌ഥത്തെത്തി ബസും ഡ്രൈവറെയും കസ്‌റ്റഡിയിലെടുത്തു. നാട്ടുകാര്‍ ചേര്‍ന്നാണ്‌ അപകടത്തില്‍പ്പെട്ട പാഴ്‌സല്‍ വണ്ടി റോഡില്‍ നിന്നു തള്ളി നീക്കിയത്‌. അപകത്തെ തുടര്‍ന്ന്‌ ഒരു മണിക്കൂറോളം നേരം എം.സി. റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Ads by Google
Advertisement
Thursday 29 Jan 2026 09.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW