-->
ചങ്ങനാശേരി: മതുമൂല വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിനു സമീപം എം.സി റോഡിലെ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്കു പരുക്ക്. ലോറി ഡ്രൈവര്‍ കോഴിക്കോട് പെരുമണ്ണാ സ്വദേശി കുറുമ്പുരുകണ്ടി ഷംസു (45) ന്റെ രണ്ടു കാലുകള്‍ക്കും ഗുരുതര പരുക്കുകളോട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.15 നാണ് അപകടം. കോട്ടയം ഭാഗത്തു നിന്നു ചങ്ങനാശേരിക്കു വരുകയായിരുന്ന സ്വകാര്യ ബസില്‍ എതിരെ വന്ന ചരക്കുലോറി ഒരഞ്ഞു നീങ്ങുമ്പോള്‍ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. നെടുമങ്ങാട് നിന്ന് എം.ആര്‍.എഫിന്റെ ടയര്‍ കയറ്റി വന്ന ലോറി പള്ളം ഗോഡൗണിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തിനു പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലേയും, സ്വകാര്യ ബസിലെയും യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപെട്ടു.