-->
ചങ്ങനാശേരി: സംസ്‌ഥാന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും നല്‍കുന്നതിനുവേണ്ടി ചങ്ങനാശേരി ക്ലബില്‍ ഇന്നും നാളെയും വിവിധ സംഘടനാ പ്രതിനിധികളുടെ ഉച്ചകോടി നടക്കും.
നാളെ വൈകിട്ട് ആറിനു നടക്കുന്ന നേതൃത്വ സമ്മേളനം സംസ്‌ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.വര്‍ഗീസ് ജോര്‍ജ് ഉദ്‌ഘാടനം ചെയ്യും. കെ.ജി.സി.എ സംസ്‌ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.എ.അബ്‌ദുള്‍ റഹ്‌മാന്‍ അധ്യക്ഷനാകും. 30-ന് രാവിലെ 9.30-ന് ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും. എല്‍.എസ്.ജി.ഡി ചീഫ് എഞ്ചിനീയര്‍ കെ.ജി.സന്ദീപ് മുഖ്യപ്രഭാഷണം നടത്തും. നിര്‍മാണമേഖലയുടെ അവകാശ പത്രിക കെ.ജി.സി.എ സംസ്‌ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അവതരിപ്പിക്കും.