Thursday, March 12, 2026 Last Updated 23 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.48 AM

ജനകീയ പങ്കാളിത്തത്തോടെ നഗരം മാലിന്യമുക്‌തമാക്കുന്നു

വൈക്കം: ജനകീയ പങ്കാളിത്തത്തോടെ നഗരം മാലിന്യ മുക്‌തമാക്കുന്ന ബൃഹത്തായ പദ്ധതിക്ക്‌ വൈക്കം നഗരസഭ തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 5-ന്‌ രാവിലെ 9 മണി മുതല്‍ വൈക്കം ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, തൊഴിലുറപ്പ്‌ തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട്‌ വിപുലമായ ശുചീകരണ പ്രവര്‍ത്തനമായിരിക്കും നടത്തുകയെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു. അന്ധകാരതോട്‌, മറ്റപ്പള്ളി തോട്‌ എന്നിവ മാലിന്യ മുക്‌തമാക്കുന്നതിന്‌ അമൃത്‌ പദ്ധതിയില്‍ 9 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭയില്‍ കരം കുടിശ്ശിക വരുത്തിയവര്‍ മാര്‍ച്ച്‌ 31 നു മുമ്പ്‌ തുക അടക്കുകയാണെങ്കില്‍ പിഴ പലിശ ഒഴിവാക്കുന്നതിന്‌ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അബ്‌ദുള്‍ സലാംറാവുത്തര്‍ അറിയിച്ചു.
30 ന്‌ രാഷ്ര്‌ടപിതാവിന്റെ രക്‌തസാക്ഷി ദിനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഗാന്ധിസ്‌മൃതി ഒരു തൈ നടാം അഹിംസയുടെ തണലൊരുക്കാം എന്ന പേരില്‍ വൃക്ഷതൈ വിതരണം നടത്തും.

Ads by Google
Advertisement
Thursday 29 Jan 2026 09.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW