Wednesday, March 11, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.48 AM

ജില്ലയ്‌്ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകുമോ?

കോട്ടയം: തെരഞ്ഞെടുപ്പിലേക്കുള്ള ബജറ്റാണെങ്കിലും ജില്ലയ്‌്ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഉണ്ടാകുമോ? ഇന്നു രാവിലെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ്‌ അവതരിപ്പിച്ചു തുടങ്ങുന്നതു വരെ ജില്ലയ്‌ക്കു പ്രതീക്ഷകളും മോഹങ്ങളും വാനോളം. വമ്പന്‍ പദ്ധതികളേക്കാള്‍ മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ചവയുടെ പൂര്‍ത്തീകരണവും കര്‍ഷകര്‍ക്കു കൈത്താങ്ങാകുന്ന പദ്ധതികളുമാണു പ്രതീക്ഷയോടെ കാത്തിരിക്കുന്നവയില്‍ ഏറെയും. തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ എത്തിയപ്പോഴുള്ള ബജറ്റായതിനാല്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ്‌ പ്രഖ്യാപനങ്ങളെ ഗൗരവത്തോടെ കാണാന്‍ ഇടയില്ല.
പല ബജറ്റുകളിലായി ആറു കോടി രൂപയിലേറെ നീക്കിവച്ച ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവളത്തെക്കുറിച്ച്‌ ഇത്തവണ എന്തു പറയുമെന്നതാണ്‌ പ്രധാന ആകാംക്ഷ. പാലാ സബ്‌കോടതി വിധിയെത്തുടര്‍ന്നു ഭാവി തുലാസിലായ അവസ്‌ഥയിലാണു പദ്ധതി. മേല്‍ക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി വന്നാല്‍ പോലും ഈ സര്‍ക്കാരിന്റെ കാലത്തു നടപടികളൊന്നുമുണ്ടാകില്ലെന്നിരിക്കേ ബജറ്റില്‍ പ്രഖ്യാപനത്തിനു സാധ്യത കുറവാണ്‌.
റബറിന്റെ തറവില 250 രൂപ എന്ന എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനത്തിലേക്ക്‌ എത്രത്തോളം അടുക്കുമെന്നതിലാണ്‌ റബര്‍ കര്‍ഷകരുടെ നോട്ടം. വോട്ടിനെ സ്വാധീനിക്കുമെന്നതിനാല്‍ തറവിലയില്‍ വര്‍ധനയുണ്ടായേക്കാം നെല്ല്‌ നല്‍കിയാല്‍ കര്‍ഷകര്‍ക്കു കൃത്യ സമയത്തു പണം നല്‍കാന്‍ എന്തെങ്കിലും സ്‌ഥിരം സംവിധാനത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ടാകുമോയെന്നതും നിര്‍ണായകമാണ്‌.
ശ്രദ്ധിച്ചാല്‍ ജില്ലയ്‌ക്കു ഏറ്റവും കൂടുതല്‍ വരുമാന നേട്ടമുണ്ടാക്കാവുന്ന വിനോദ സഞ്ചാര മേഖലയ്‌ക്കായി ആസൂത്രണം ചെയ്‌ത പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. സാധ്യതകള്‍ ഇനിയും പൂര്‍ണമായും വിനിയോഗിക്കപ്പെടാത്ത ഇല്ലിക്കല്‍കല്ല്‌, ഇലവീഴാപൂഞ്ചിറ, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതുപദ്ധതികളും പ്രതീക്ഷകളാണ്‌.നിര്‍മാണത്തിന്റെ പല ഘട്ടങ്ങളില്‍ എത്തി നില്‍ക്കുന്ന സയന്‍സ്‌ സിറ്റി, വെള്ളൂരിലെ റബര്‍ പാര്‍ക്ക്‌, നാട്ടകത്തെ അക്ഷര മ്യൂസിയം, കിടങ്ങൂരിലെ നെല്ലു സംഭരണ കേന്ദ്രം, വിവിധ ആശുപത്രികളുടെ വികസനം എന്നിവയുടെ പൂര്‍ത്തീകരണത്തിനും വികസനത്തിനും ആവശ്യമായ തുക അനുവദിക്കുന്ന കാര്യത്തില്‍ ധനമന്ത്രി പിശുക്കു കാണിക്കില്ലെന്ന പ്രതീക്ഷയിലാണു ജനപ്രതിനിധികള്‍.
ഓരോ മണ്ഡലങ്ങളിലും ഇത്തത്തില്‍ പണി പാതി വഴിയില്‍ എത്തിയതോ, തുടങ്ങിയതോ, പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതോ ആയ നിരവധി പദ്ധതികളുമുണ്ട്‌.നാടിറങ്ങുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ എന്തെങ്കിലും പുതു പദ്ധതികളുണ്ടാകുമോയെന്നും മലയോര ജനത ഉറ്റുനോക്കുന്നു.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മീനച്ചില്‍ സബ്‌ ജയിലിനു പുതിയ കെട്ടിടം, മെഡിക്കല്‍ കോളജിലെ മജ്‌ജമാറ്റിവയ്‌ക്കല്‍ സൗകര്യമൊരുക്കല്‍,, അരുണാപുരത്ത്‌ മീനച്ചിലാറ്റിലെ റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് തുടങ്ങിയ പദ്ധതികളുടെ പ്രാരംഭ നടപടികള്‍ മാത്രമേ ആരംഭിച്ചിട്ടുള്ളൂ.

Ads by Google
Advertisement
Thursday 29 Jan 2026 09.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW