Saturday, March 14, 2026 Last Updated 25 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.47 AM

ശാസ്‌താംപാറയില്‍ വീട്‌ കത്തിനശിച്ചു

uploads/news/2026/01/822996/2.jpg

തൊടുപുഴ: ഇടവെട്ടി ശാസ്‌താംപാറയില്‍ വീട്‌ കത്തിനശിച്ചു. തുരുത്തേല്‍ നിജി ദേവസ്യ വാടകയ്‌ക്ക് നല്‍കിയിരുന്ന വീടാണ്‌ അഗ്നിക്കിരയായത്‌. ഇന്നലെ ഉച്ചയ്‌ക്ക് 12നാണ്‌ സംഭവം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്നാണ്‌ നിഗമനം.
ജോജി ജോണ്‍ നെടുപുറത്താണ്‌ ഈ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്നത്‌. പൂര്‍ണമായും ഓടിട്ട വീടാ യിരുന്നു. സംഭവസമയം താമസക്കാര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അയല്‍വാസികളാണ്‌ വീട്ടില്‍ നിന്ന്‌ തീ ഉയരുന്നതായി കണ്ടത്‌. ഗൃ ഹോപകരണങ്ങളും കുട്ടികളുടെ പുസ്‌തകങ്ങളും രേഖകളുമടക്കം വലിയ നാശനഷ്‌ടമുണ്ടായി. ജോജിയും ഭാര്യയും പണിക്ക്‌ പോയിരിക്കുകയായിരുന്നു. രണ്ട്‌ കുട്ടികള്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു.
നാട്ടുകാരും തൊടുപുഴ അഗ്നിരക്ഷാസേനയും ചേര്‍ന്ന്‌ തീയണച്ചു. വീട്ടിലെ താമസക്കാരെ നിലവില്‍ മറ്റൊരിടത്തേക്ക്‌ മാറ്റി പാര്‍പ്പിച്ചു.

Ads by Google
Advertisement
Thursday 29 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW