Saturday, March 14, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.47 AM

കളഞ്ഞുകിട്ടിയ സ്വര്‍ണച്ചെയിന്‍ ഉടമയ്‌ക്ക് നല്‍കി കൊച്ചുമിടുക്കി

uploads/news/2026/01/822995/1.jpg

കട്ടപ്പന: നിലത്തുകിടന്നു കിട്ടിയ ഒരു പവന്‍ സ്വര്‍ണച്ചെയിന്‍ ഉടമയ്‌ക്ക് തിരികെ നല്‍കി കൊച്ചുമിടുക്കി. ഇരട്ടയാര്‍ വാഴവര മണ്ണിപ്ലാക്കല്‍ ഏഥലാണ്‌ മാതൃകയായത്‌.
കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ നിലത്ത്‌ വീണുകിടക്കുന്ന സ്വര്‍ണച്ചെയിന്‍ ഏദലിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ഇക്കാര്യം പിതാവ്‌ സജിയോട്‌ പറയുകയും ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്‌തു. ഈ സമയം ആശുപത്രിയിലെത്തിയ ശാന്തി ഗ്രാം സ്വദേശികളുടെ കുട്ടിയുടെ കൈയിലെ സ്വര്‍ണ ചെയിനാണ്‌ നഷ്‌ടപ്പെട്ടുപോയത്‌. ചെയിന്‍ നഷ്‌ടപ്പെട്ട വിവരം ഇവര്‍ ആശുപത്രിയില്‍നിന്ന്‌ പുറത്തുപോയശേഷമാണ്‌ മനസിലാകുന്നത്‌. തുടര്‍ന്ന്‌ തിരികെ ആശുപത്രിയിലെത്തി തിരക്കിയപ്പോള്‍ ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതര്‍ ഇവരോട്‌ പറഞ്ഞു. തുടര്‍ന്ന്‌ സജിയും മകള്‍ ഏഥലും കട്ടപ്പന പോലീസ്‌ സേ്‌റ്റഷനിലെത്തി ചെയിന്‍ ഉടമസ്‌ഥര്‍ക്ക്‌ കൈമാറി.

Ads by Google
Advertisement
Thursday 29 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW