Saturday, March 14, 2026 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.47 AM

'മെഴുകുമല'യിലെ സീനായ്‌ ചാക്കോച്ചന്‍ ഇനി ഓര്‍മ

uploads/news/2026/01/822994/4.jpg

തൊടുപുഴ: ദിവസവും രാവിലെ പ്രാര്‍ഥിക്കുമ്പോള്‍ കത്തിക്കുന്ന മെഴുകുതിരികള്‍ ഉരുകി മെഴുകുമലയായി വാര്‍ത്തകളില്‍ ഇടംപിടിച്ച തൊടുപുഴ സീനായ്‌ ഹോട്ടലിന്റെ സാരഥി സീനായ്‌ ചാക്കോച്ചന്‍ ചേട്ടന്‍ വിടപറഞ്ഞു.
തൊടുപുഴ ഇടുക്കി റോഡില്‍ പഴയ വുഡ്‌ലാന്റ്‌സ് ഹോട്ടലിന്‌ സമീപം പ്രവര്‍ത്തിക്കുന്ന സീനായ്‌ ഹോട്ടലിലെ മെഴുകുമല കാഴ്‌ച ഏറെ ശ്രദ്ധേയമായിരുന്നു. ഇടയ്‌ക്ക് മെഴുകുമലയ്‌ക്ക് തീപിടിച്ച്‌ ഭാഗികമായി കത്തി നശിച്ചെങ്കിലും ചാക്കോച്ചന്‍ ചേട്ടന്‍ വീണ്ടും പ്രാര്‍ത്ഥനയോടൊപ്പം കൊളുത്തിയ തിരികള്‍ കത്തിയമര്‍ന്ന്‌ വീണ്ടും മെഴുകുമല രൂപംകൊണ്ടു. ജീവിതത്തില്‍ ഏറെ കഷ്‌ടപ്പാടുണ്ടായിരുന്നെങ്കിലും പാവങ്ങളെ സഹായിക്കുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്നു. തൊടുപുഴയില്‍ ഒരു സ്‌ഥാപനത്തില്‍ ചെറുപ്പത്തില്‍ സഹായിയായി ജീവിതപോരാട്ടം തുടങ്ങിയ ഇദ്ദേഹം സീനായ്‌ ഹോട്ടലിലൂടെ അനേകരുടെ വിശപ്പ്‌ അകറ്റി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വേളാങ്കണ്ണി തീര്‍ത്ഥയാത്ര പോകുമ്പോള്‍ കടപ്പുറത്തെ പാവങ്ങള്‍ക്ക്‌ അരി വിതരണം ചെയ്യുന്ന സീനായ്‌ ചാക്കോച്ചന്‍ ചേട്ടനെ കണ്ടകാര്യം പൊതുപ്രവര്‍ത്തകനായ ആമ്പല്‍ ജോര്‍ജ്‌ ഓര്‍മിച്ചു. സാധുക്കളെ സംരക്ഷിക്കുക, തെരുവില്‍ അലഞ്ഞ്‌ നടക്കുന്നവരുടെയും ഭിക്ഷക്കാരുടെയും മുടിവെട്ടി വൃത്തിവരുത്തുക തുടങ്ങിയവ ഹോട്ടല്‍ ബിസിന സിനൊപ്പം ചെയ്‌തിരുന്നു.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോലാനിയില്‍ ആകാശ പറവകളുടെ ക്യാമ്പ്‌ സംഘടിപ്പിച്ച്‌ പാവങ്ങള്‍ക്ക്‌ ആശ്വാസം പകര്‍ന്നിരുന്നു. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തോട്‌ അനുബന്ധിച്ചുള്ള എയ്‌ഡ്സ്‌ രോഗികളുടെ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വിവിധ അനാഥാലയങ്ങളില്‍ അന്നദാനം നടത്തുന്നതും പതിവായിരുന്നു. വിശന്ന്‌ ചെല്ലുന്ന ആര്‍ക്കും സീനായ്‌ ഹോട്ടല്‍ അത്താണിയായിരുന്നു. നിശബ്‌ദമായ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പാവങ്ങളുടെ രക്ഷകനായ സീനായ്‌ ചാക്കോച്ചന്‍ ചേട്ടന്‍ ഇനി ഓര്‍മകളില്‍ മാത്രം.

Ads by Google
Advertisement
Thursday 29 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW