-->
തൊടുപുഴ: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. പണിമുടക്കിന്റെ ഭാഗമായി ജില്ലയില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നു. കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് പുറമേ ഗ്രാമീണ ബാങ്കുകളിലെയും കേരള ബാങ്കിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കാളികളായി.
പണിമുടക്കിയ ജീവനക്കാര്‍ തൊടുപുഴ എസ്.ബി.ഐ. ടൗണ്‍ ബ്രാഞ്ചിനു മുന്നില്‍ നടത്തിയ ധര്‍ണ നടത്തി. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.) സംസ്‌ഥാന വൈസ് പ്രസിഡന്റ് ഡോ. മഹേഷ് ജയന്‍ ഉദ്‌ഘാടനം ചെയ്‌തു.
എ.കെ.ബി.ഇ.എഫ്. ജില്ലാ ചെയര്‍മാന്‍ എബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ് എന്‍. സനില്‍ ബാബു, എന്‍.സി.ബി.ഇ. ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ എസ്, എ.ഐ.ബി.ഒ.സി. ജില്ലാ സെക്രട്ടറി കുര്യാച്ചന്‍ മനയാനി, എ.കെ.ബി.ഇ.എഫ്. ജില്ലാ കമ്മിറ്റി അംഗം ജസില്‍ ജെ. വേളാച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയെ തുടര്‍ന്ന് തൊടുപുഴയില്‍ ജീവനക്കാരുടെ സംയുക്‌ത റാലിയും സംഘടിപ്പിച്ചു.