-->
പീരുമേട്: കുട്ടിക്കാനം മരിയന്‍ കോളജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോ ക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്‌ഥാന ചലച്ചിത്ര അക്കാദമി യുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് (കിഫ്) തിരിതെളിഞ്ഞു.
സംവിധായകനും നടനുമായ മധുപാല്‍ മേള ഉദ്‌ഘാടനം ചെയ്യ്‌തു. കോളജ് പ്രിന്‍സിപ്പല്‍ പ്ര?ഫ. ഡോ. അജിമോന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ അടിമത്വത്തില്‍ നിന്ന് വിജയിച്ചു കരകയറിയവരുടെ കഥകളാണ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കിഫിന്റെ എട്ടാം പതിപ്പിന്റെ പ്രമേയം. കോളജിലെ മാധ്യമ പഠന വിഭാഗത്തിന്റെ പ്രസാധക സംരംഭമായ മാക്കോണ്‍ ബുക്‌സിന്റെ ആദ്യബുക്കായ ഫിലിമിക്ക് നരേറ്റീവ് ഓഫ് ഹോപ്പ് എന്ന പുസ്‌തകവും ചടങ്ങില്‍ പ്രസിദ്ധീകരിച്ചു.
പുസ്‌തകത്തിന്റെ ആദ്യ പ്രതി സംവിധായകന്‍ മധുപാല്‍ പ്രിന്‍സിപ്പല്‍ അജിമോന്‍ ജോര്‍ജില്‍ നിന്ന് ഏറ്റുവാങ്ങി. മാധ്യമ വിഭാഗം തലവന്‍ ഫാ. സോബി തോമസ് കന്നാലില്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് എബ്രഹാം, ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേര്‍ ഫാ. അജോ പേഴുംകാട്ടില്‍, കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി അമ്പാട്ട്, ആര്‍ട്ടിസ്‌റ്റിക്ക് ഡയറക്‌ടര്‍ ആന്‍സന്‍ തോമസ്, സ്‌റ്റുഡന്റ് കോഡിനേറ്റേഴ്‌സ് ഫെബിന്‍ ജെയ്‌മോന്‍, ശീതള്‍ റെജി, ഫിസ ഫാത്തിമ, മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയുടെ അധ്യക്ഷ അക്‌സാ അന്നാ ഷിബു, മാധ്യമ പഠന വിഭാഗം ഡയറക്‌ടര്‍ പ്ര?ഫ. എം. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ രാജ്യാന്തര ചിത്രങ്ങള്‍ ഉള്‍പ്പെടെ 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.