Saturday, March 14, 2026 Last Updated 36 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.47 AM

മന്ത്രിമാര്‍ നിര്‍ദേശിച്ചു; ഡി.എം.ഇയും സംഘവും മെഡിക്കല്‍ കോളജ്‌ സന്ദര്‍ശിച്ചു

ഇടുക്കി: മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടിക ള്‍ അടിയന്തരമായി സ്വീകരിക്കുന്നതിനായി ഡി.എം.ഇ യുടെ നേതൃത്വത്തില്‍ ആശുപത്രി സന്ദര്‍ശിച്ചു.
കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്ത്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്‌റ്റിന്റെ ആവശ്യപ്രകാരമാണ്‌ ഡി.എം.ഇ യുടെ നേതൃത്വത്തില്‍ പരിശോധനാ സംഘം ആശുപത്രി സന്ദര്‍ശിച്ചത്‌. കൂടുതല്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന്‌ സംഘം തീരുമാനിച്ചു.
ഓപ്പറേഷന്‍ തീയേറ്റര്‍ സജ്‌ജീകരിക്കുന്നതിന്‌ കെ.എസ്‌.ഇ.ബി പുതിയ ലൈന്‍ വലിക്കുന്നതിന്‌ ക്രമീകരണം നടത്തും. ഓക്‌സികിജന്‍ പ്ലാന്റിലേക്കുള്ള റോഡ്‌ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും. ഇതിനു ആവശ്യമായ എസ്‌റ്റിമേറ്റ്‌ കഴിഞ്ഞ ദിവസം പൊതുമരാമത്ത്‌ വകുപ്പ്‌ മുഖേന തയാറാക്കിയിരുന്നു. ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി, കെ എസ്‌ ഇ ബി, ഇന്റെര്‍ണല്‍ റോഡ്‌ നിര്‍മാണ കരാറുകാരന്‍ എന്നിവരുമായി 29 ന്‌ വീണ്ടും യോഗം ചേര്‍ന്ന്‌ നടപടി സ്വീകരിക്കും. 9.30 കോടി രൂപക്ക്‌ വൈദ്യൂതീകരണ പ്രവര്‍ത്തികള്‍ക്കായി ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്‌. ഇതിനു പുറമെയാണ്‌ അടിയന്തര സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടു ത്തുന്നത്‌.
സ്‌റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സ്, കോളജിലെ വിദ്യാര്‍ഥികളുടെ ഹോസ്‌റ്റല്‍ തുടങ്ങിയവ ഫെബ്രുവരി അവസാനം നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുന്നതിനും തീരുമാനിച്ചു. ജില്ലാ കലക്‌ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്‌, ഡി.എം.ഇ ഡോ വിശ്വനാഥന്‍, എച്ച്‌.എം.സി അംഗങ്ങളായ സി.വി വര്‍ഗീസ്‌, ഷിജോ തടത്തില്‍ കരാറുകാര്‍ തുടങ്ങിയവര്‍ പരിശോധനയിലും തുടര്‍ന്ന്‌ നടന്ന യോഗത്തിലും പങ്കെടുത്തു.

Ads by Google
Advertisement
Thursday 29 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW