Saturday, March 14, 2026 Last Updated 34 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.47 AM

വന്യമൃഗശല്യത്തില്‍ വലഞ്ഞ്‌ തേങ്കോടം തേക്ക്‌ പ്ലാന്റേഷന്‍; പ്രതിഷേധം ശക്‌തം

തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തിലെ തേങ്കോടം തേക്ക്‌ പ്ലാന്റേഷനിലും സമീപ പ്രദേശങ്ങളിലും സ്‌ഥിതി ചെയ്യുന്ന കൃഷിഭൂമികളില്‍ കാട്ടാന അടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷം. സംഭവത്തില്‍ പ്രതിഷേധം ശക്‌തം. ഇതിനെതിരേ മത - സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക്‌ ഇന്ന്‌ രാവിലെ 10 ന്‌ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തുമെന്ന്‌ സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമരസമിതി കണ്‍വീനര്‍ ഫാ. ഫ്രാന്‍സീസ്‌ മഠത്തിപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്യും. പ്രദേശത്ത്‌ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം മൂലം രാത്രികാലങ്ങളില്‍ ഭയം കൂടാതെ വീടിനു പുറത്തിറങ്ങാന്‍ ഭയമാണ്‌. കൂടാതെ കുരങ്ങ്‌, മലയണ്ണാന്‍, കാട്ടുപന്നി തുടങ്ങിയവയുടെ രൂക്ഷമായ ആക്രമണം മൂലം വന്‍തോതില്‍ കൃഷിനാശവും കൃഷി തന്നെ അസാധ്യമാകുന്ന സ്‌ഥിതി വിശേഷവുമാണ്‌ ഇന്നുളളത്‌.
ജനങ്ങളുടെ ആശങ്ക അകറ്റി ഭയം കൂടാതെ വീടുകളില്‍ താരസിക്കുന്നതിനും കൃഷി ചെയ്യുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനുവേണ്ടി സ്‌ഥിരം സംവിധാനം ഉറപ്പാക്കുണമെന്നാണ്‌ ആവശ്യം. തൊമ്മന്‍ കുത്തില്‍ നിന്നും കച്ചിറ മൂഴിയില്‍ നിന്നും തൊമ്മന്‍കുത്ത്‌ ചപ്പാത്തിയിലേക്ക്‌ പുഴകള്‍ കടന്ന്‌ കാട്ടാനകള്‍ കൃഷിസ്‌ഥലത്ത്‌ പ്രവേശിക്കുന്നത്‌ തടയുന്നതിനായി ആര്‍.ആര്‍.ടിയുടെ സ്‌ഥിരം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക, മുളപ്പുറം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ മുതല്‍ തൊമ്മന്‍കുത്ത്‌ ചപ്പാത്ത്‌ വരെ റോഡില്‍ പൂര്‍ണമായി വഴിവിളക്കുകള്‍ സ്‌ഥാപിക്കുന്നതിന്‌ കെ.എസ്‌.റ്റി.പിക്ക്‌ അനുമതി നല്‍കുക, റോഡിന്‌ ഇരുവശവും ഉളള പ്ലാന്റേഷനിലെ അടിക്കാടുകള്‍ വര്‍ഷത്തില്‍ 4 പ്രാവശ്യം എങ്കിലും വെട്ടി മാറ്റുന്നതിന്‌ പ്രദേശവാസികള്‍ക്ക്‌ അനുമതി നല്‍കുക, കൃഷി സിമലത്തിന്‌ ചുറ്റുമുള്ളതും വീട്ടിലേക്കു പോകുന്നതിനുള്ള വഴികളുടെ ഇരുവശങ്ങളിലേയും അടി ക്കാടുകള്‍ വെട്ടിമാറ്റുന്നതിനും പ്രദേശവാസികളെ അനുവദിക്കുക, മുളപ്പുറം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ മുതല്‍ തൊമ്മന്‍കുത്ത്‌ ചപ്പാത്ത്‌ വരെ പ്ലാന്റേഷന്റെ ഉളളില്‍ എഎംബി.സി നിലവാരത്തില്‍ റോഡ്‌ ടാറിങ്‌ നടത്തിയപ്പോള്‍ ടാറിങ്‌ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വീതി കുറയുകയും ഇരുവശവും താഴ്‌ചകൂടുകയും ചെയ്‌ത റോഡിന്റെ ഇരുവശത്തും മണ്ണുകൊണ്ടുള്ള ഷോള്‍ഡര്‍ നിര്‍മിക്കുന്നതിന്‌ അനുവദിക്കുക, പ്ലാന്റേഷനുളളിലെ റോഡിന്റെ വളവുളിലെ കാഴ്‌ച മറയ്‌ക്കുന്ന മണ്‍തിട്ടകള്‍ നീക്കം ചെയ്യുന്നതിന്‌ പ്രദേശവാസികളെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌. വിവിധ സാമുദായിക സംഘടന നേതാക്കളായ ഫാ. ജെയിംസ്‌ ഐക്കരമറ്റം( സെന്റ്‌ തോമസ്‌ ചര്‍ച്ച്‌, തൊമ്മന്‍കുത്ത്‌), ഫാ. ഗിറ്റ്‌സണ്‍ പി. വര്‍ഗീസ്‌ (സെന്റ്‌ ജോര്‍ജ്‌ യാക്കൊബായ ചര്‍ച്ച്‌, മുളപ്പുറം), ഫാ. ഫ്രാന്‍സീസ്‌ മാത്തിപ്പറമ്പില്‍ (സെന്റ്‌ ജൂഡ്‌ പള്ളി, മുളപ്പുറം), ഫാ. എല്‍ദോസ്‌ ജോണ്‍ കടുകുംമാക്കല്‍ (സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്‌ മുളപ്പുറം), അബ്‌ദുള്‍ സമത്‌ സഖാഫി (മുഹയുദ്ദീന്‍ ജുമാം മസ്‌ജിദ്‌, തൊമ്മന്‍കുത്ത്‌), വിജയന്‍ താഴാനി ( സെക്രട്ടറി, എസ്‌.എന്‍.ഡി.പി യോഗം ബ്രാഞ്ച്‌ കരിമണ്ണൂര്‍), വിജയന്‍ മൂന്നുമാക്കല്‍ (കെ. പി.എം. എസ്‌. തൊമ്മന്‍ കുത്ത്‌), അനില്‍കുമാര്‍ (സെക്രട്ടറി, തൊമ്മന്‍കുത്ത്‌ നാല്‍പ്പതേക്കര്‍ ശാന്തിക്കാട്‌ ദേവീ ക്ഷേത്രം), സണ്ണി കടുതാഴെ (കത്തോലിക്കാ കോണ്‍ഗ്രസ്‌ കോതമംഗലം രൂപത പ്രസിഡന്റ്‌) എന്നിവര്‍ നേതൃത്വം നല്‍കുമെന്നും അവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ തഴുവംകുന്ന്‌ പള്ളി വികാരി ഫാ. ജോസ്‌ കിഴക്കയില്‍, ശാന്തിക്കാട്‌ ദേവീ ക്ഷേത്രം സെക്രട്ടറി അനില്‍കുമാര്‍ പി.ആര്‍, ജോഷി എം.എം, റെജി കെ. പോള്‍, തങ്കച്ചന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 29 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW