Saturday, March 14, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.47 AM

മെഡിക്കല്‍ കോളജിന്റെ ദുരവസ്‌ഥ പരിഹരിക്കണമെന്ന്‌ മുസ്ലിം യൂത്ത്‌ ലീഗ്‌

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ ദുരവസ്‌ഥ പരിഹരിക്കണമെന്ന്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ ഇടുക്കി നിയോജക മണ്ഡലം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങളുടെ ആശ്രയ കേന്ദ്രമാകേണ്ട മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ കുറവ്‌ മൂലം രോഗികള്‍ക്ക്‌ ചികിത്സാ നിഷേധിക്കപ്പെടുകയാണ്‌.
മൂന്നര കോടി രൂപ മുടക്കി പണി പൂര്‍ത്തീകരിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ ടെണ്ടര്‍ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തത്‌ ഉദ്യാഗസ്‌ഥരുടെ അനാസ്‌ഥയാണന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.എ. അലിയാരിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലീം ലീഗ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.കെ. നവാസ്‌ ഉദ്‌ഘാടനം ചെയ്‌തു.
യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ പി.എച്ച്‌ സുധീര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്‌ ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി.എം നിസാമുദ്ദീന്‍, മുസ്ലീംലീഗ്‌ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഇഞ്ചക്കുടി, യൂത്ത്‌ ലീഗ്‌ ജില്ലാ ഭാരവാഹികളായ അജാസ്‌ പുത്തന്‍പുര മുഹമ്മദ്‌ ഷെഹിന്‍ഷാ, നൗഫല്‍ സത്താര്‍, സി ജെ അന്‍ഷാദ്‌, നിസാര്‍ മുരിക്കാശേരി, അജ്‌മീഷ്‌ യൂസഫ്‌, നിയാസ്സലാം, സി പി ജമാല്‍, ഷിഹാബ്‌ കട്ടപ്പന എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 29 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW