Friday, March 13, 2026 Last Updated 29 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കൈനീട്ടപ്പറ ഇന്ന്‌

uploads/news/2026/01/822987/3.jpg

മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കൈ നീട്ടപ്പറ ഇന്ന്‌ നടക്കും. രാവിലെ 8.44ന്‌ ശേഷം ദേവിയെ ഈരേഴ തെക്ക്‌ ചെമ്പോലില്‍ ഇരിക്കല്‍ തറവാട്ടിലേക്ക്‌ എഴുന്നള്ളിക്കും. ഈ വര്‍ഷത്തെ പറയെടുപ്പ്‌ ഞായറാഴ്‌ച്ച തുടങ്ങും. പറയെടുക്കുന്ന സ്‌ഥലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചതായി ഹിന്ദുമത കണ്‍വെന്‍ഷന്‍ ട്രസ്‌റ്റ് അറിയിച്ചു.
ഒന്നാം ദിവസം : മാവേലിക്കര തെക്ക്‌ കോടതി ജംഗ്‌ഷന്‌ തെക്കുവശത്തുള്ള തോടിന്‌ വടക്കുവശം മുതല്‍ കിഴക്ക്‌ മാവേലിക്കര ഒന്നാം കുറ്റി റോഡിന്‌ പടിഞ്ഞാറ്‌ വശം. വടക്ക്‌ ബുദ്ധ ജംഗ്‌ഷന്‍ കൊച്ചിക്കല്‍ റോഡിന്റെ തെക്കുവശം ഗണപതി ക്ഷേത്രം വരെയും തെക്കോട്ട്‌ ഗുരുമന്ദിരം മുതല്‍ പൊന്നാരം തോട്ടം ഭാഗം മുഴുവനും. പടിഞ്ഞാറ്‌ കണ്ടിയൂര്‍ ആല്‍ത്തറ റോഡിന്‌ കിഴക്കു വശം സുശ്രിമ വരെ.
രണ്ടാം ദിവസം: മാവേലിക്കര ബുദ്ധ ജംഗ്‌ഷന്‍ -കൊച്ചിക്കല്‍ റോഡിന്റെ വടക്കുവശം, കൊച്ചിക്കല്‍ കുളത്തിന്‌ പടിഞ്ഞാറ്‌ വശം മുഴുവന്‍ ഭാഗവും.
വടക്ക്‌ ആറാട്ട്‌ മണ്ഡപം വരെ. കിഴക്ക്‌ പുതിയകാവ്‌ ബ്ലോക്ക്‌ ജംഗ്‌ഷന്‍ - കൊറ്റാര്‍കാവ്‌ റോഡിന്റെ പടിഞ്ഞാറ്‌ വശം മാത്രം പടിഞ്ഞാറ്‌ റബര്‍ തോട്ടംമുതല്‍ കോളാറ്റ്‌ റോഡ്‌ വരെയുള്ള ഭാഗം, റോഡിന്റെ കിഴക്കുവശം.

കായംകുളം: പോലീസ്‌ സ്‌റ്റേഷന്‍ മുതല്‍ പാര്‍ക്ക്‌ ജംഗ്‌ഷന്‍ - വിട്ടോബ റോഡിന്റെ ആരംഭം വരെയുള്ള ഭാഗത്തിന്‌ വടക്കുവശം. കാക്കനാട്‌നിന്നും കിഴക്കോട്ട്‌ പോകുന്ന റോഡില്‍ റെയില്‍വേ ക്രോസിനുമുന്‍പ്‌ തെക്കോട്ടുള്ള റോഡിന്‌ പടിഞ്ഞാറ്‌ വശം പെരിങ്ങാല മഹാദേവക്ഷേത്രത്തിന്‌ മുന്‍വശം വരെയുള്ള റോഡിന്‌ പടിഞ്ഞാറുവശം, അവിടെനിന്ന്‌ പടിഞ്ഞാറ്‌ ഫാക്‌ടറി ജംഗ്‌ഷന്‍ വരെയും പടിഞ്ഞാറ്‌ നിറയില്‍ മുക്കുവരെയുള്ള റോഡിന്‍റെ വടക്കുവശം.
നിറയില്‍ മുക്കുമുതല്‍ പോലീസ്‌ സ്‌റ്റേഷന്‍ വരെ റോഡിന്റെ പടിഞ്ഞാറ്‌ ഭാഗം. വടക്ക്‌ എരുവ അമ്പലം മുതല്‍ കാക്കനാട്‌ ജംഗ്‌ഷന്‍ വരെ റോഡിന്റെ തെക്കുവശം. കാക്കനാട്‌ ജംഗ്‌ഷന്‍ മുതല്‍ കിഴക്ക്‌ റെയില്‍വേ ക്രോസ്‌ വരെ. ജംഗ്‌ഷനില്‍ നിന്നും വടക്കോട്ട്‌ തട്ടാവഴി വരെ റോഡിന്റെ പടിഞ്ഞാറുവശം. പടിഞ്ഞാറ്‌ വിക്‌ടോബ- എരുവ റോഡിന്റെ കിഴക്കുവശം

പത്തിയൂര്‍ : തട്ടാവഴി ജംഗ്‌ഷന്‍ മുതല്‍ റോഡിന്റെ പടിഞ്ഞാറ്‌ വശം ഒരു വരി വീടുകള്‍, ഹോളോബ്രിക്‌സ് കമ്പനിയുടെ ഭാഗത്തുനിന്നും പടിഞ്ഞാറ്‌ വശം തോട്‌ വരെയും, കനാലിന്‌ കിഴക്കുവശം വരെയും , ഭഗവതിപ്പടി - പത്തിയൂര്‍ റോഡില്‍ പത്തിയൂര്‍ ആറാട്ടുകുളം വരെ റോഡിന്റെ വടക്കുവശവും കൈത തെക്ക്‌, കണ്ണമംഗലം വടക്ക്‌ കരയുടെ അതിര്‍ത്തി ഭാഗം പൂര്‍ണമായും പറയെടു ക്കും.

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW