Thursday, March 12, 2026 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

യാത്രാബോട്ടില്‍ കയറുന്നതിനിടെ ഒന്നാംക്ലാസുകാരി വെള്ളത്തില്‍ വീണു

uploads/news/2026/01/822985/1.jpg

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടില്‍ കയറുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന്‌ കാല്‍വഴുതി കായലില്‍ വീണ വിദ്യാര്‍ഥിനിക്ക്‌ രക്ഷകരായത്‌ ജീവനക്കാര്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട്‌ ജീവനക്കാര്‍ക്ക്‌ സാരമായ പരുക്കേറ്റു. ഇവരെ ചമ്പക്കുളം താലൂക്കാശുപത്രിയിലും പിന്നീട്‌ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.50ന്‌ കൈനകരി എണ്‍പതില്‍ ചിറ ജെട്ടിയിലാണ്‌ അപകടമുണ്ടായത്‌.
ആലപ്പുഴ ആയിരവേലി വഴി സര്‍വീസ്‌ നടത്തുന്ന എസ്‌ 40 നമ്പര്‍ ബോട്ട്‌ യാത്രക്കാരെ കയറ്റിയിറക്കാനായി എണ്‍പതില്‍ ചിറ ജെട്ടിയില്‍ അടുത്തപ്പോള്‍ ബോട്ടില്‍ കയറിയ മാതാവിന്റെ കൈയില്‍ നിന്നും കൈനകരി കാര്‍മല്‍ സ്‌കൂളില്‍ പഠിക്കുന്ന ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ ജിഫ മരിയ തോമസ്‌ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാസ്‌കര്‍മാരായ ശെല്‍വരാജ്‌, ജയലാല്‍ എന്നിവര്‍ കായലില്‍ ചാടി വെള്ളത്തില്‍ താഴ്‌ന്നുപോയ കുട്ടിയെ ശ്രമകരമായി രക്ഷപ്പെുത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇരുവര്‍ക്കും സാരമായ പരുക്കേല്‍ക്കുകയും ചെയ്‌തു.
ഇവരെ നാട്ടുകാരും മറ്റു ജീവനക്കാരും ചേര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക്‌ പരുക്കുകളൊന്നുമില്ല.
കുട്ടനാട്ടിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളായിരുന്നു ബോട്ടിലെ യാത്രക്കാരിലധികവും. കുട്ടി കായലില്‍ വീണയുടനെ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളടക്കമുള്ള യാത്രക്കാരും ആകെ പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഇടപെട്ട്‌ എല്ലാവരെയും ശാന്തരാക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്‌ ബോട്ട്‌മാസ്‌റ്റര്‍ മിഥുന്‍ മോഹന്‍, സ്രാങ്ക്‌ ജെ അഷറഫ്‌, ഡ്രൈവര്‍ വൈശാഖ്‌ എന്നിവരും പങ്കാളികളായി. സ്വന്തം ജീവന്‍ മറന്നും പിഞ്ച്‌ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറായ ജീവനക്കാരെ നാട്ടുകാരും സംസ്‌ഥാനജലാഗതാഗത വകുപ്പും അഭിനന്ദിച്ചു.
രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജീവനക്കാരെ ജലഗതാഗതവകുപ്പ്‌ ഡയറക്‌ടര്‍ ഷാജി വി. നായര്‍ വിളിച്ചു അഭിനന്ദിച്ചു.ചങ്ങനാശ്ശേരി മേഖലാ സീനിയര്‍ സൂപ്രണ്ട്‌ കെ.പി ഹരികുമാര്‍ നെടുമുടി സ്‌റ്റേഷന്‍ മാസ്‌റ്റര്‍ എ മനാഫ്‌ എന്നിവരും ജീവനക്കാരെ അഭിനന്ദനം അറിയിച്ചു.

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW