Friday, March 13, 2026 Last Updated 35 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

വാട്ടര്‍ അതോറിട്ടി ഓഫീസിന്‌ മുന്നില്‍ ധര്‍ണ നടത്തി

ആലപ്പുഴ: ഡി.എ. ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണ്‌, ഡി. എ കുടിശിക അരിയര്‍ ഉള്‍പ്പെടെ അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ 1.38% അടിസ്‌ഥാന ശമ്പള വര്‍ദ്ധനവും, നൈറ്റ്‌ഷിഫ്‌റ്റ് അലവന്‍സും അരിയര്‍ ഉള്‍പ്പെടെ അനുവദിക്കുക, പേ റിവിഷന്‍ അരിയര്‍ അനുവദിക്കുക, ഭൂമി കൈമാറ്റം റദ്ദ്‌ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള വാട്ടര്‍ അതോറിറ്റി സ്‌റ്റാഫ്‌ അസോസിയേഷന്‍ ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എ.എ ഷുക്കൂര്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. ഡി.എ എന്നത്‌ ജീവനക്കാരുടെ അവകാശം തന്നെയാണെന്നും ജനങ്ങളെയും ജീവനക്കാരെയും ദ്രോഹിക്കുന്ന ഈ സര്‍ക്കാരിന്റെ അവസാനകാലം എത്തിയെന്നും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആകുമെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ എ.എ ഷുക്കൂര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ പി.ആര്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുമേഷ്‌, കേന്ദ്ര സെക്രട്ടറിയേറ്റ്‌ അംഗം സി.പി ശിവദാസ്‌, സംസ്‌ഥാന കമ്മിറ്റി അംഗം ജി. സജികുമാര്‍, വൈസ്‌ പ്രസിഡന്റ്‌ എ.എ ജയമോന്‍, പി കെ സന്തോഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW