Thursday, March 12, 2026 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

വയലാര്‍ കടവ്‌ ഇന്‍ഫോപാര്‍ക്ക്‌ റോഡിനും പാലത്തിനും 94.18 കോടിയുടെ ഭരണാനുമതി

ചേര്‍ത്തല: ദേശീയപാതയിലെ വയലാര്‍ ജംഗ്‌ഷന്‍ മുതല്‍ വയലാര്‍
കടത്തുകടവുവരെ റോഡ്‌ വീതി കൂട്ടി നിര്‍മിക്കുന്നതിനും വേമ്പനാട്‌ കായലിന്‌ കുറുകെ ഇന്‍ ഫോപാര്‍ക്കിലേക്ക്‌ പാലം നിര്‍മിക്കുന്നതിനും 94.18കോടി രൂപയുടെ ഭരണാനുമതി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷം കിഫ്‌ബി മുന്‍പ്‌ ഉപേക്ഷിച്ച പദ്ധതിക്കാണ്‌ മന്ത്രി പി പ്രസാദിന്റെ ഇടപെടലിലുടെ ജീവന്‍ വച്ചത്‌. മന്ത്രി നേരിട്ട്‌ പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി യതിന്റെ അടിസ്‌ഥാനത്തിലാണ്‌ കിഫ്‌ബി വീണ്ടും സാമ്പത്തിക അനുമതി നല്‍കിയത്‌. ദേശീയ പാതയിലെ വയലാര്‍ കവലമുതല്‍ വയലാര്‍ കടത്തുകടവ്‌ വരെ പത്തര മീറ്റര്‍ നീളത്തിലാണ്‌ റോഡ്‌ വികസിപ്പിക്കുന്നത്‌. നടപ്പാതയും ഓടയും ഉള്‍പ്പെടെ ബി.എം.ബി.സി നിലവാര ത്തിലാണ്‌ റോഡ്‌പുനര്‍ നിര്‍മിക്കുന്നത്‌. ഇതിനായി വേണ്ടി വരുന്ന സ്‌ഥലമേറ്റെടുപ്പ്‌ ഉള്‍പ്പെടെ യുള്ള തുകയ്‌ക്കാണ്‌ അനുമതി യായത്‌. പദ്ധതിയുടെ സാമൂഹി കാഘാത പഠനം ഉടന്‍ ആരംഭിക്കും. പാതയിലെ ഇടുങ്ങിയ ചാത്തന്‍ചിറ പാലം വീതികൂട്ടി പുനര്‍ നിര്‍മിക്കും. വയലാറില്‍ നിന്നും പാലം നിര്‍മിക്കുന്ന തോടെ ഇന്‍ഫോപാര്‍ക്ക്‌, ഫുഡ്‌ പാര്‍ക്ക്‌ എന്നീ സ്‌ഥാപനങ്ങളിലേക്ക്‌
ദേശീയ പാതയില്‍ നിന്ന്‌ നേരിട്ട്‌ എത്താനാകും. ചേര്‍ത്തല മുട്ടം ബസാര്‍ എട്ടു പുരയ്‌ക്കല്‍ റോഡ്‌ വികസനം പുരോഗമിക്കുന്ന സാഹ ചര്യത്തില്‍ വയലാര്‍ കവല റോഡ്‌ നവീകരണവും ഇന്‍ഫോ പാര്‍ക്ക്‌ പാലവും യാഥാര്‍ഥ്യമാകുന്നത്‌
വയലാറിന്റെ അടിസ്‌ഥാന സൗകര്യ, ടൂറിസം മേഖലകളുടെ പുരോഗതിക്ക്‌ സഹായകമാകും.

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW