Friday, March 13, 2026 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

തണ്ടുതുരപ്പന്‍ പുഴുക്കളുടെ ആക്രമണം ചെന്നിത്തല മൂന്നാം ബ്ലോക്കിലെ നെല്‍ക്കര്‍ഷകര്‍ ആശങ്കയില്‍

മാന്നാര്‍: ചെന്നിത്തല മൂന്നാം ബ്ലോക്ക്‌ പാടശേഖരത്തില്‍ തണ്ടുതുരപ്പന്‍ പുഴുക്കളുടെ ആക്രമണം. 50 ദിവസങ്ങള്‍ മാത്രം പ്രായമായ നെല്‍ ചെടികളാണ്‌ പുഴുക്കളുടെ ആക്രമണത്തില്‍ നശിക്കുന്നത്‌. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ നെല്‍ച്ചെടികളുടെ തണ്ടിനുള്ളില്‍ കടന്ന്‌ ഉള്‍ഭാഗം തിന്ന്‌ വളരുന്നതോടെ നടുനാമ്പുണക്കം മൂലം നെല്‍ ചെടികള്‍ കരിഞ്ഞുണങ്ങിയും തണ്ടു ചീഞ്ഞും നശിക്കുന്നതാണ്‌ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്‌. ഇരുന്നൂറ്റി അമ്പതോളം ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന മൂന്നാം ബ്ലോക്കിലാണ്‌ തണ്ടുതുരപ്പന്റെ ആക്രമണം ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്‌. കര്‍ഷകര്‍ കൃഷി ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചതനുസരിച്ച്‌ മങ്കൊമ്പ്‌ നെല്ല്‌ ഗവേഷണ കേന്ദ്രത്തില്‍ നിന്നുമെത്തിയ പ്രതിനിധി നെല്‍ ചെടികള്‍ പരിശോധിച്ച്‌ തണ്ടുതുരപ്പന്‍ ആക്രമണമാണെന്നും ഞാറ്റടി മുതല്‍ കതിര്‍ പാകമാകുന്നതുവരെ ഏതുസമയത്തും ഇവയുടെ ആക്രമണം ഉണ്ടാകാമെന്നും അറിയിച്ചു. രണ്ടാം വളം കൊടുക്കാത്ത കര്‍ഷകര്‍ വളത്തിന്റെ കൂടെ തരിരൂപത്തിലുള്ള കീടനാശിനി കൂടി മിക്‌സ് ചെയ്‌തു നിലങ്ങളില്‍ ഇടുന്നത്‌ കൂടുതല്‍ ഫലപ്രദമാണെന്ന്‌ നിര്‍ദേശിച്ച കൃഷി ഉദ്യോഗസ്‌ഥര്‍സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രമേ കീടനാശിനി നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ എന്ന്‌ കര്‍ഷകരെ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കൃഷി നാശത്തില്‍ ഏറെ നഷ്‌ടമുണ്ടായ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ്‌ ഇത്തവണയും കൃഷി ഇറക്കിയത്‌. എന്നാല്‍ കൃഷി ഒരുക്കം മുതല്‍ ഓരോ പ്രതിസന്ധികളാണ്‌. നെല്‍കൃഷിക്കായി നെല്‍ വിത്തുകള്‍ പാകിയപ്പോള്‍ ഇരുന്നൂറ്റി എണ്‍പതോളം കിലോ വരുന്ന നെല്‍ വിത്തുകള്‍ മഴ വെള്ളത്തില്‍ നശിച്ചിരുന്നു. കൃഷിയുടെ തുടക്കത്തില്‍ തന്നെ ഉണ്ടായ പ്രതിസന്ധി കര്‍ഷകരെ ഏറെ നിരാശയിലാക്കിയിരുന്നു.
തന്റെ ആറ്‌ ഏക്കറോളം വരുന്ന പാടത്ത്‌ തണ്ടുതുരപ്പന്‍ ആക്രമണത്തില്‍ നെല്‍ ചെടികള്‍ നശിച്ചതായി മൂന്നാം ബ്ലോക്കിലെ കര്‍ഷകനായ ചെന്നിത്തല പുത്തന്‍കോട്ടയ്‌ക്കകം കുറ്റിയില്‍ കെ.എന്‍ തങ്കപ്പന്‍ പറഞ്ഞു

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW