Thursday, March 12, 2026 Last Updated 56 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‌ 11 വര്‍ഷവും മൂന്നുമാസവും തടവ്‌

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‌ 11 വര്‍ഷവും മൂന്നുമാസവും തടവു ശിക്ഷയും 1,50,000 രൂപ പിഴയും. നീലംപേരൂര്‍ പഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡില്‍ കൈനടി പുതുപ്പറമ്പില്‍ ചിറയില്‍ വീട്ടില്‍ നിന്നും കോട്ടയം ജില്ലയില്‍ അയ്‌മനം പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ കോലടിച്ചിറ വീട്ടില്‍ താമസിക്കുന്ന ബാബു പി.എസി(57)നെയാണ്‌ ചെങ്ങന്നൂര്‍ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ആര്‍. സുരേഷ്‌കുമാര്‍ പോക്‌സോ ആക്‌ട് പ്രകാരം ശിക്ഷിച്ചത്‌.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന്‌ കൈനടി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അമ്പലപ്പുഴ ഡിവൈ.എസ്‌.പി എസ്‌.ടി സുരേഷ്‌ കുമാറാണ്‌ അന്വേഷണം നടത്തിയത്‌. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.ആര്‍ രാജേഷ്‌ കുമാര്‍ ഹാജരായി.

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW