Friday, March 13, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ കൊടിയേറി

ചേര്‍ത്തല: പ്രസിദ്ധമായ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന്‌ കൊടി യേറി. ക്ഷേത്രം തന്ത്രി ഡോ.ഷിബു ഗുരുപദം കൊടിയേറ്റി. തുടര്‍ന്ന്‌ നടന്ന കൊടിയേറ്റ്‌ പ്രസാദ വിതരണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
മന്ത്രി പി. പ്രസാദ്‌, പി.പി.ചിത്തരഞ്‌ജന്‍ എം.എല്‍.എ, ദേവസ്വം പ്രസിഡന്റ്‌ വെള്ളാപ്പള്ളി നടേശന്‍, പ്രീതി നടേശന്‍, സെക്രട്ടറി പി.കെ.ധനേശന്‍, ജോയിന്റ്‌ സെക്രട്ടറി അനില്‍ ബാബു കൊച്ചുകുട്ടന്‍, ഖജാന്‍ജി സ്വാമിനാഥന്‍ ചള്ളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിക്കര വഴിപാടിന്‌ എത്തിയ കുട്ടികളെ കൊടിയേറ്റിന്‌ ശേഷം സ്വീകരിച്ചു. ഇന്ന്‌ വൈകിട്ട്‌ 6.45ന്‌ സംഗീത സദസ്‌. 30ന്‌ വൈകിട്ട്‌ 6.45ന്‌ ഭക്‌തി ഗാനമേള, രാത്രി എട്ടിന്‌ ഭരതനാട്യം. 31ന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രഭാഷണം,7.30ന്‌ ഗാനമേള.
ഫെബ്രുവരി രണ്ടിന്‌ ചിക്കരക്കൊട്ടിക്കല്‍ കൂട്ടക്കളം, വൈകിട്ട്‌ ഏഴിന്‌ നൃത്തനൃത്യങ്ങള്‍. 10 ന്‌ ഉച്ചയ്‌ക്ക് 12ന്‌ പട്ടും താലിയും ചാര്‍ത്ത്‌, വൈകിട്ട്‌ 7.30ന്‌ ഗാനമേള. 11ന്‌ രാത്രി 8.30ന്‌ നൃത്തോത്സവം. 13ന്‌ വൈകിട്ട്‌ ഏഴിന്‌ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാ രവും. 14ന്‌ വൈകിട്ട്‌ 6.45 ന്‌ കോമഡി മെഗാഷോ.15ന്‌ തെക്കേ ചേരുവാര ഉല്‍സവം. വൈകിട്ട്‌ അഞ്ചിന്‌ കാഴ്‌ചശ്രീബലി, ഏഴിന്‌ ദീപാരാധന, കരിമരുന്ന്‌, രാത്രി എട്ടിന്‌ മെഗാ മിക്‌സ് കോമഡി ഷോ,
16ന്‌ വടക്കേ ചേരുവാര ഉല്‍സവം. വൈകിട്ട്‌ ഏഴിന്‌ ദീപാരാധന, വിളക്ക്‌,രാത്രി എട്ടിന്‌ കരിമരുന്ന്‌, ഒന്‍പതിന്‌ ദീപക്കാഴ്‌ച, 12ന്‌ ഗരുഡന്‍തൂക്കം.

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW