-->
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ് .സുനില്‍ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്ന നിരാലംബര്‍ക്ക് പണിത് നല്‍കുന്ന 371- മത് സ്‌നേഹഭവനം രാജു അമ്മിണി ദമ്പതികളുടെ അമ്പതാം വിവാഹ വാര്‍ഷിക സമ്മാനമായി അങ്ങാടിക്കല്‍ രമ്യാ ഗിരീഷിനും നാല് കുട്ടികള്‍ക്കുമായി നിര്‍മ്മിച്ചു നല്‍കി.
സ്വന്തമായി സ്‌ഥലമോ വീടോ ഇല്ലാതിരുന്ന കൊട്ടാരക്കര ഇളമാട് സ്വദേശിയായ ഗിരീഷിനും കുടുംബത്തിനും ആയി പാലാ സ്വദേശിയായ ഗീതയുടെ സഹായത്താല്‍ 5 സെന്റ് സ്‌ഥലം അങ്ങാടിക്കല്‍ വടക്ക് വാങ്ങി നല്‍കുകയും അതില്‍ ഇവര്‍ക്കായി 2 മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും സിറ്റൗട്ട് മടങ്ങിയ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.