-->
പത്തനംതിട്ട: ശബരിമല ക്ഷേത്രക്കൊള്ളയിലെ യഥാര്‍ത്ഥ പ്രതികളെ അറസ്‌റ്റ് ചെയ്യുവാനോ അറസ്‌റ്റ് ചെയ്‌ത പ്രതികളില്‍ നിന്നും കൊള്ളയടിച്ച സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള തൊണ്ടി വസ്‌തുക്കള്‍ വീണ്ടെടുക്കുവാനോ കഴിയാതെ പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം. ലിജു പറഞ്ഞു. ശബരിമല ക്ഷേത്ര കൊള്ളയിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്‌റ്റ് ചെയ്യണമെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്രേ്‌ടറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രക്കൊള്ളയിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ കോണ്‍ഗ്രസ്സും, യു.ഡി.എഫും സമരം ശക്‌തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഡി.സി.സി നേതാക്കളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജെറിമാത്യു സാം, റെജി തോമസ്, തോപ്പില്‍ ഗോപകുമാര്‍, കാട്ടൂര്‍ അബ്‌ദുള്‍സലാം, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, സിന്ധു അനില്‍, ഷാം കുരുവിള, ഹരികുമാര്‍ പൂതങ്കര, എസ്.വി. പ്രസന്നകുമാര്‍, ജി. രഘുനാഥ്, വി.റ്റി. അജോമോന്‍, ഡി.എന്‍. തൃദീപ്, ഏഴംകുളം അജു, റോജിപോള്‍ ദാനിയേല്‍, എന്‍.സി. മനോജ്, ബ്ലോക്ക് കോണ്‍ഗസ് പ്രസിഡന്റുമാരായ ഈപ്പന്‍ കുര്യന്‍, സക്കറിയാ വര്‍ഗിസ്, സിബി താഴത്തില്ലത്ത് ആര്‍. ദേവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.