Friday, March 13, 2026 Last Updated 33 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.46 AM

പുലവൃത്തം തുള്ളി, കോട്ടാങ്ങല്‍ പടയണി സമാപിച്ചു

uploads/news/2026/01/822863/1.jpg

കോട്ടാങ്ങല്‍: പുലവൃത്തം തുള്ളി, കോട്ടാങ്ങല്‍ പടയണി സമാപിച്ചു .എട്ടു പടയണിയോടനുബന്ധിച്ച്‌ മുഖ്യമായ ആകര്‍ഷണമായ മഹാ ഘോഷയാത്രയും വേലയും വിളക്കുംപൂര്‍ത്തിയായി.
വേലയും വിളക്കിനും ഒപ്പമുള്ള നയന മനോഹരങ്ങളായ കരകമാട്ടം അമ്മനാട്ടം മുത്തുക്കുടകള്‍, ഭജന്‍സ്‌, നിശ്‌ചല ദൃശ്യങ്ങള്‍ അടക്കമുള്ള വിവിധ കലാപരിപാടികളും ആകര്‍ഷകമായി.ചുങ്കപ്പാറയില്‍ നിന്നും ആരംഭിച്ച മഹാ ഘോഷയാത്രയും വേലയും വിളക്കും സ്വീകരണങ്ങള്‍ക്ക്‌ ശേഷം മഠത്തില്‍ വേല തുടര്‍ന്ന്‌ ക്ഷേത്രത്തില്‍ തിരുമുന്‍പില്‍ വേലയും നടന്നു.
ധനു മാസത്തിലെ ഭരണി മുതല്‍ മകര മാസത്തിലെ ഭരണി വരെ ആണ്‌ പടയണി കൊണ്ടാടിയത്‌.
മകര ഭരണിക്കു മുന്‍പ്‌ ഉള്ള എട്ടു ദിവസങ്ങളില്‍, ഒന്നിടവിട്ട ഉള്ള ദിവസങ്ങളില്‍ യഥാ ക്രമം കുളത്തൂര്‍,, കോട്ടാങ്ങല്‍ കരക്കാരുടെ നേതൃത്വത്തില്‍ നടന്നു വന്ന പടയണി ഇന്നലെ പുലവൃത്തത്തോടു കൂടി സമാപിച്ചു. ഇരു കരക്കാരും മത്സര ബുദ്ധി അവസാനിപ്പിച്ചു കൈ കോര്‍ത്തു തിരു നടയില്‍ പുല വൃത്തം തുള്ളി പിരിഞ്ഞു.തന്ത്രിമുഖ്യന്‍ കുഴിക്കാട്ടില്ലത്ത്‌ അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫെബ്രുവരി 13 നു വലിയ ഗുരുതി നടക്കും.

Ads by Google
Advertisement
Wednesday 28 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW