Wednesday, March 11, 2026 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.46 AM

വോളിബോള്‍ ടൂര്‍ണമെന്റ്‌ സ്വാഗതസംഘ ഓഫീസ്‌ തുറന്നു

പുന്നക്കാട്‌ : ഗ്രാമോദ്ധാരണ പബ്ലിക്‌ ലൈബ്രറി , റീഡിങ്‌ റൂമിന്റെ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 18 മുതല്‍ 22 വരെ കേരളത്തിലെ പ്രമുഖ പുരുഷ വനിത ടീമുകളെ പങ്കെടുപ്പിച്ചു പുന്നക്കാട്‌ തോപ്പില്‍ ഫ്‌ളഡ്‌ലിറ്റ്‌ സേ്‌റ്റഡിയത്തില്‍ നടക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനം തുറന്നു.
വായനശാല പ്രസിഡന്റ്‌ പ്രസാദ്‌ പുന്നക്കാടിന്റെ അധ്യക്ഷതയില്‍ ജില്ലാ വോളി ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ .മാത്യു പി ജോണ്‍ ഉത്‌ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത്‌ അംഗം ഷിബു കാഞ്ഞിക്കല്‍, ലൈബ്രറി സെക്രട്ടറി ബിനു തേവള്ളി, ജനറല്‍ കണ്‍വീനര്‍ ജേക്കബ്‌ തരിയന്‍, അജിത്‌ പുന്നക്കാട്‌, ബോബന്‍ ജോര്‍ജ്‌, സുനോജ്‌ സി വരുഗീസ്‌, ജേക്കബ്‌ സാമൂവല്‍, റെജി വര്‌ഗീസ്‌, സോമരാജന്‍, ലൈബ്രറിയന്‍ മോഹിനി ഭായ്‌, ജോസ്‌ നികരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 28 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW