-->
പുല്ലാട്: റോഡ് നിര്‍മ്മാണത്തിനായി ഇറക്കിയ സാധനങ്ങള്‍ അപകടതിനിടയാക്കുന്നു.പുല്ലാട് ആത്മാവ് കവലക്ക് സമീപം റോഡരികില്‍ ഇറക്കിയിരിക്കുന്ന മെറ്റല്‍ റോഡിലേക്ക് നിരന്നാണ് അപകടം വിതയ്‌ക്കുന്നത്. നിരവധി ഇരു ചക്ര വാഹനങ്ങള്‍ ഇതിനകം അപകടത്തില്‍ പെട്ടു.
തെറ്റുപാറ ജംഗ്‌ഷനിലൂടെ കടന്ന് പോകുന്നവര്‍ ശ്രദ്ധിച്ചു പോയില്ലെങ്കില്‍ അപകടം ഉറപ്പാണ്.പ്രത്യേകിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍. കിഴക്കു ഭാഗത്ത് നിന്നും വന്ന് ആല്‍മാവ് കവല ഭാഗത്തേക്ക് തിരിയുമ്പോള്‍ റോഡില്‍ കിടക്കുന്ന മെറ്റലില്‍ കയറിയാല്‍ തെന്നിവീഴാന്‍ സാദ്ധ്യതയുണ്ട്. കൃത്യമായ വെളിച്ചം ഇല്ലാത്തത് രാത്രിയില്‍ അപകടം കൂടാന്‍ കാരണമാകുന്നു.