-->
പത്തനംതിട്ട: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 29 -ാമത് സംസ്‌ഥാന സമ്മേളനം ഇന്ന് മുതല്‍ 31 വരെ അടൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 3.45ന് വിവിധ ജാഥകളുടെ സംഗമം അടൂര്‍ കെഎസ്‌ആര്‍ടിസി കോര്‍ണറില്‍ നടക്കും. സാംസ്‌കാരിക സമ്മേളനം സി.പി.ഐ സംസ്‌ഥാന അസ്സി സെക്രട്ടറി സത്യന്‍ മൊകേരി ഉദ്‌ഘാടനം ചെയ്യും.
എകെഎസ്‌ടിയു സംസ്‌ഥാന സെക്രട്ടറി ഒ. കെ ജയകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. പി .ആര്‍ നമ്പ്യാരുടെ പേരില്‍ നല്‍കുന്ന പുരസ്‌കാരം പന്ന്യന്‍രവീന്ദ്രന് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മാനിക്കും.
30ന് രാവിലെ ഒമ്പത് മുതല്‍ അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4.30ന് അടൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ ജംഗ്‌ഷനില്‍ നിന്നും പൊതുവിദ്യാസ റാലി. അടൂര്‍ കെ.എസ്.ആര്‍.ടി.സി കോര്‍ണറില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും.
31ന് രാവിലെ യാത്രയയപ്പ് സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസം ഭാവി കാഴ്‌ചപ്പാട് എന്ന വിഷയത്തില്‍ കേരള പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എന്‍. എസ.് കെ ഉമേഷ് ബാബുവും മൂല്യനിര്‍ണ്ണയവും പരീക്ഷകളും എന്ന വിഷയത്തില്‍ ഡോ. ആര്‍. കെ പ്രകാശും പ്രഭാഷണങ്ങള്‍ നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്‌ഥാന സെക്രട്ടറി ഒ. കെ ജയകൃഷ്‌ണന്‍, സംസ്‌ഥാന ട്രഷറര്‍ സ്‌നേഹശ്രീ, സംഘാടക സമിതി കണ്‍വീനര്‍ പി. കെ സുശീല്‍കുമാര്‍, ബിജു ടി പേരയം, റജി മലയാലപ്പുഴ, ഷൈന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.