Wednesday, March 11, 2026 Last Updated 31 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.46 AM

തെരുവുവിളക്ക്‌ പട്ടാപ്പകലും കത്തുന്നു; പ്രതിഷേധവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌; ഭീഷണിപ്പെടുത്തിയെന്ന്‌ ജീവനക്കാര്‍

കോഴഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ തെരുവ്‌ വിളക്കുകള്‍ പകലും കത്തിക്കിടക്കുന്നെന്നും അണക്കാന്‍ കഴിയുന്നില്ലെന്നും പ്രസിഡണ്ട്‌ ജോമോന്‍ പുതുപ്പറമ്പില്‍ .എന്നാല്‍ പ്രസിഡണ്ട്‌ കെ.എസ്‌.ഇ .ബി ഓഫീസില്‍ എത്തി ഭീഷണിയെന്ന്‌ ജീവനക്കാര്‍. തെരുവുവിളക്കുകള്‍ കത്തിക്കിടക്കുന്നുവെന്ന പേരിലായിരുന്നു പ്രതിഷേധവും പരാതിയും. കെ.എസ്‌.ഇ .ബി പരിഹരിക്കേണ്ട തകരാര്‍ എത്ര പരാതിപ്പെട്ടിട്ടും പരിഹരിക്കാതെ വന്നതോടെയാണ്‌ നേരിട്ട്‌ ഓഫീസിലെത്തേണ്ടി വന്നതെന്നാണ്‌ പ്രസിഡന്റ്‌ പറയുന്നു.
തെരുവു വിളക്കുകളുടെ പരിപാലനം പഞ്ചായത്തിന്റെ ചുമതലയാണെന്നാണ്‌ കെ.എസ്‌.ഇ.ബി ബി പറയുന്നത്‌. ഓരോ സ്‌ഥലത്തും ഇതിനായി പ്രത്യേകം ഫ്യൂസുകള്‍ വച്ചിട്ടുണ്ട്‌. ഇത്‌ പ്രവര്‍ത്തിപ്പിക്കാന്‍ സമീപമുള്ള ഒരാളെ ചുമതല പെടുത്തുകയാണ്‌ പതിവ്‌.അതിനാല്‍ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും കുഴപ്പം മൂലമാണ്‌ തെരുവു വിളക്ക്‌ കത്തിക്കിടന്നതെന്നും അതിന്‌ പ്രസിഡന്റ്‌ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത്‌ എന്നുമാണ്‌ ജീവനക്കാര്‍ പറയുന്നത്‌. എന്നാല്‍ തെരുവുവിളക്കുകള്‍ കത്തിക്കിടന്നത്‌ വകുപ്പിന്റെ അനാസ്‌ഥ കൊണ്ടാണ്‌. ഇക്കാര്യം പലതവണ പരാതിയായി വിളിച്ചു പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. നേരിട്ട്‌ നോക്കിയപ്പോഴാണ്‌ ഫ്യൂസ്‌ കാരിയറിന്റെ കുഴപ്പമാണ്‌ എന്ന്‌ മനസിലായത്‌. ഇത്‌ നാട്ടുകാര്‍ക്ക്‌ നന്നാക്കാന്‍ കഴിയില്ല. 15 ദിവസത്തോളം വിളക്കുകള്‍ രാപകല്‍ ഭേദമന്യേ കത്തിക്കിടന്നു. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ വയ്‌ക്തമായ മറുപടി ലഭിച്ചതുമില്ല. പരാതിപ്പെട്ട രേഖകള്‍ പോലും അവിടെയുണ്ടായിരുന്നില്ല. ഇതിനെതിരെ നടത്തിയ പ്രതിഷേധമാണ്‌ ജീവനക്കാര്‍ തനിക്കെതിരേ പ്രചരിപ്പിക്കുന്നതെന്നും പ്രസിഡണ്ട്‌ പറയുന്നു.

Ads by Google
Advertisement
Wednesday 28 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW