Wednesday, March 11, 2026 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.46 AM

വനിതാ പോലീസും ഫോറസ്‌റ്റും മികച്ച പ്ലാറ്റൂണുകള്‍

പത്തനംതിട്ട: റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ പ്ലാറ്റൂണുകളില്‍ സായുധ സേനാ വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ. എസ്‌ ധന്യ നയിച്ച വനിതാ പോലീസിന്‌ ഒന്നാം സ്‌ഥാനവും സബ്‌ ഇന്‍സ്‌പെക്‌ടര്‍ എസ.്‌ ഗോപകുമാര്‍ നയിച്ച പത്തനംതിട്ട ഡി.എച്ച്‌.ക്യു രണ്ടാം സ്‌ഥാനവും നേടി.
സായുധേതര വിഭാഗത്തില്‍ ഒന്നാം സ്‌ഥാനം സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ ഒ. എ ശ്യാംകുമാര്‍ നയിച്ച ഫോറസ്‌റ്റ് പ്ലറ്റൂണിനും രണ്ടാം സ്‌ഥാനം ഫയര്‍ഫോഴ്‌സ് സേ്‌റ്റഷന്‍ ഓഫീസര്‍ എസ്‌. കെ സന്ദീപ്‌ നയിച്ച ഫയര്‍ഫോഴ്‌സ് ടീമും നേടി. അശ്വിന്‍ നയിച്ച സിവില്‍ ഡിഫന്‍സ്‌ ഒന്നാം സ്‌ഥാനം നേടി. കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസേഴ്‌സ് വിഭാഗത്തില്‍ മനേഷ്‌ ജെ ഉണ്ണിത്താന്‍ നയിച്ച ടീച്ചേഴ്‌സ് പ്ലറ്റൂണ്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
ബി അമല്‍ ക്യാപ്‌റ്റനായ വടശേരിക്കര എം.ആര്‍.എച്ച്‌.എസ്‌.എസ്‌ ബാന്‍ഡ്‌ സെറ്റിന്‌ ഒന്നാം സ്‌ഥാനം സ്വന്തമാക്കി. എന്‍.സി.സി വിഭാഗത്തില്‍ ഒന്നാം സ്‌ഥാനം പത്തനംതിട്ട കാത്തോലിക്കറ്റ്‌ കോളേജ്‌ അനഘ എം നായര്‍ നയിച്ച ടീം നേടി.
എസ്‌.പി.സിക്ക്‌ സെറ എല്‍സ സജി നയിച്ച തണ്ണീത്തോട്‌ സെന്റ്‌ ബെനഡിക്‌റ്റ് എച്ച്‌ എസിന്‌ ഒന്നാം സ്‌ഥാനവും എ. എസ്‌ അഭിരാമി നയിച്ച കടമ്പനാട്‌ വിവേകാനന്ദ ജി എച്ച്‌. എസ്‌ രണ്ടാം സ്‌ഥാനവും ലഭിച്ചു.
സ്‌കൗട്ട്‌ വിഭാഗത്തില്‍ മൈലപ്ര മൗണ്ട്‌ ബഥനി എച്ച്‌.എസ്‌.എസിലെ അതുല്‍ നയിച്ച ടീമിന്‌ ഒന്നാം സ്‌ഥാനവും ചന്ദനപ്പള്ളി റോസ്‌ ഡെയ്‌ല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഋതു രതീഷ്‌ നയിച്ച ടീം രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. ഗൈഡ്‌സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്‌ .എസിലെ ആവണി നയിച്ച ടീം ഒന്നാം സ്‌ഥാനം നേടി. ജെ.ആര്‍.സി വിഭാഗത്തില്‍ ഒന്നാം സ്‌ഥാനം പത്തനംതിട്ട സെന്റ്‌ മേരീസ്‌ എച്ച്‌എസിലെ ബെറ്റീന ഗ്രേസ്‌ നയിച്ച ടീമിനാണ്‌. രണ്ടാം സ്‌ഥാനം പറക്കോട്‌ അമൃത ജി.എച്ച്‌.എസി ലെ എസ്‌ എബിന നയിച്ച ജെ.ആര്‍.സിയും നേടി.

Ads by Google
Advertisement
Wednesday 28 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW