-->
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്‌മയുടെ 13 -ാം വാര്‍ഷിക ത്തോടനുബന്ധിച്ചുള്ള കൊട്ടക 2026 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . അഭിമന്യൂ ഷമ്മി തിലകന്‍ ,ജയകുറുപ്പ്, മലവാഴി , ബോബന്‍ ഗോവിന്ദന്‍ , റ്റ്വിങ്കിള്‍ ജോബി ,ഖദീജ നാദിര്‍ഷാ , രാജേഷ് കുറുമാലി , ഡിനി ഡാനിയേല്‍ , കെ.ആര്‍. പ്രഹ്‌ളാദന്‍ , ഡോ.മനോജ് എം. കുമാര്‍, അരുണ്‍ കൃഷ്‌ണന്‍ പി. പരേതനായ സി.ജെ. സാജന്‍ എന്നിവര്‍ ക്കാണ് കൊട്ടക അവാര്‍ഡുകള്‍ ഈ വര്‍ഷം നല്‍കുന്നത്.
ഫെബ്രുവരി 22 ഞായറാഴ്‌ച ഉച്ചയ്‌ക്ക് മൂന്നിന് പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ സലിം പി. ചാക്കോയും, കണ്‍വീനര്‍ പി. സക്കീര്‍ ശാന്തിയും അറിയിച്ചു.