-->
കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങള്‍ക്കെതിരേ ശക്‌തമായ പ്രതിരോധമുയര്‍ത്തണമെന്നു മന്ത്രി വി.എന്‍. വാസവന്‍.
77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, നഗരസഭാംഗം ജോഫി മരിയ ജോണ്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്‍.സി.സി, സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂണിയര്‍ റെഡ്‌ക്രോസ്, ബാന്‍ഡ് എന്നിവയുള്‍പ്പെടെ 25 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. കറുകച്ചാല്‍ പോലീസ് സേ്‌റ്റഷന്‍ എസ്.എച്ച്.ഒ കെ.കെ. പ്രശോഭ് പരേഡ് കമാന്‍ഡറായിരുന്നു.പരേഡില്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.