Wednesday, March 11, 2026 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.44 AM

ആംബുലന്‍സ്‌ കാറുമായി കൂട്ടിയിടിച്ചു

uploads/news/2026/01/822853/4.jpg

ഇളങ്ങുളം: വാഹനാപകടത്തില്‍ പരുക്കേറ്റ ആളുമായി കാരിത്താസ്‌ ആശുപത്രിയിലേക്ക്‌ പോയ ആംബുലന്‍സ്‌ കാറുമായി കൂട്ടിയിടിച്ചു. ചിറ്റടിയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റയാളെയും കൊണ്ട്‌ പോകുന്നതിനിടെ പി.പി.റോഡില്‍ ഇളങ്ങുളം സെന്റ്‌ മേരീസ്‌ പള്ളിയുടെ മുന്‍പിലാണ്‌ അപകടത്തില്‍ പെട്ടത്‌.
ആംബുലന്‍സ്‌ വരുന്നത്‌ ശ്രദ്ധിക്കാതെ റോഡിന്റെ വലതുവശത്തേയ്‌ക്ക് തിരിഞ്ഞ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന്‌ സമീപത്തെ കെട്ടിടത്തിന്റെ കൈവരിയില്‍ ഇടിച്ചുനിന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. രോഗിയെയും കൂടെയുണ്ടായിരുന്നവരെയും മറ്റൊരു ആംബുലസില്‍ ആശുപത്രിയിലേക്കയച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം.

Ads by Google
Advertisement
Wednesday 28 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW