-->
കാഞ്ഞിരപ്പള്ളി: കാലിയായ പാചക വാതക സിലിണ്ടര്‍ മാറ്റി പുതിയത് സ്‌ഥാപിക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായി വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്.അടുക്കളയും ഫ്രിഡ്‌ജ് അടക്കമുള്ള ഗൃഹോപകരണങ്ങളും പൂര്‍ണമായും അഗ്നിക്കിരയായത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കാലിയായ സിലിണ്ടര്‍ മാറ്റി പുതിയത് ഘടിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. രോഗബാധയെ തുടര്‍ന്ന് പൂര്‍ണ്ണമായും കാഴ്‌ചശക്‌തി നഷ്‌ടമായ ആളാണ് ഷാഹുല്‍ ഹമീദ്.അപകട സമയത്ത് അടുക്കളയില്‍ ഉണ്ടായിരുന്ന മാതാവ് റഷീദയും ഭാര്യ നജീമയും ചേര്‍ന്ന് വേഗത്തില്‍ ഷാഹുല്‍ ഹമീദുമായി വീടിന് പുറത്ത് ഇറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി .കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചു.