Wednesday, March 11, 2026 Last Updated 40 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.44 AM

എറണാകുളം-കായംകുളം എക്‌സ്പ്രസ്‌ മെമുവിന്‌ ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ്‌

കോട്ടയം: യാത്രക്കാരുടെ കാത്തിരിപ്പിനു വിരാമം, എറണാകുളം-കായംകുളം എക്‌സ്പ്രസ്‌ മെമുവിന്‌ ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ്‌ അനുവദിച്ചു. കോട്ടയം വഴിയുള്ള ഇരട്ടപ്പാതയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌ത കേരളത്തിലെ ആദ്യത്തെ എക്‌സ്പ്രസ്‌ മെമുവാണ്‌ 16309/10. കോട്ടയത്ത്‌ നിന്ന്‌ പുറപ്പെട്ടാല്‍ പിറവം, തൃപ്പൂണിത്തുറ സ്‌റ്റേഷനുകളില്‍ മാത്രമായിരുന്നു സ്‌റ്റോപ്പ്‌ ഉണ്ടായിരുന്നത്‌.
യാത്രക്കാരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ്‌ ആവശ്യപ്പെട്ടു ഡിവിഷനല്‍ മാനേജര്‍ക്കും ദക്ഷിണ റെയില്‍വേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്കും നിവേദനം നല്‍കിയിരുന്നു.
അതിന്റെ അടിസ്‌ഥാനത്തില്‍ തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ യാത്രക്കാര്‍ക്ക്‌ ജനറല്‍ മാനേജരുമായി നേരിട്ട്‌ സംവദിക്കാന്‍ എം.പി അവസരം ഒരുക്കിയിരുന്നു.
മെഡിക്കല്‍ കോളജ്‌, ഐ.സി.എച്ച്‌, ഐ.ടി.ഐ, ബ്രില്യന്റ്‌ കോളജ്‌, എം.ജി സര്‍വകലാശാല അടക്കം നിരവധി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാരെയും വിദ്യാര്‍ഥികളെയും മറ്റ്‌ ഓഫിസ്‌ ആവശ്യങ്ങളുമായി ഏറ്റുമാനൂരിനെ ആശ്രയിക്കുകയും ചെയ്യുന്ന യാത്രക്കാരെയും പ്രതിനിധീകരിച്ച്‌ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്‌ ജില്ല സെക്രട്ടറി ശ്രീജിത്ത്‌ കുമാര്‍ യോഗത്തില്‍ സംസാരിച്ചിരുന്നു.
റിപ്പബ്ലിക്‌ ദിനത്തില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌റ്റോപ്പുകളുടെ കൂട്ടത്തില്‍ മെമുവിന്റെ ഏറ്റുമാനൂരിലെ സ്‌റ്റോപ്പും പരിഗണിക്കപ്പെടുകയിരുന്നു.
നൂറുകണക്കിന്‌ യാത്രക്കാര്‍ക്ക്‌ പുതിയ സ്‌റ്റാപ്പ്‌ പ്രയോജനപ്പെടും.
ഉച്ചക്ക്‌ 01.10 നുള്ള 66308 കൊല്ലം -എറണാകുളം മെമുവിന്‌ ശേഷം, എറണാകുളം ഭാഗത്തേക്ക്‌ വൈകുന്നേരം 04.34 നുള്ള ഈ സര്‍വിസ്‌ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ്‌.
ട്രെയിനു രാവിലെയും വൈകിട്ടും ഒരു മിനിറ്റാണ്‌ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്‌. എറണാകുളം- കായംകുളം (16309)എക്‌സ്പ്രസ്‌ മെമു ഏറ്റുമാനൂരില്‍ രാവിലെ 9.42നും കായംകുളം- എറണാകുളം (16310)എക്‌സ്പ്രസ്‌ മെമു വൈകിട്ട്‌ 4.34നും സ്‌റ്റേഷനില്‍ എത്തും.

Ads by Google
Advertisement
Wednesday 28 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW