-->
കോട്ടയം: എല്‍.ഡി.എഫ് സര്‍ക്കാരിന് മൂന്നാമതും ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്ന ജനവിധി ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് എം മധ്യമേഖല നേതൃയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള വികസന കുതിപ്പാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്‌ഥാനത്ത് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മധ്യമേഖലജാഥയുടെ കേരള കോണ്‍ഗ്രസിന്‍െ്‌റ ജനറല്‍ കണ്‍വീനറായി സ്‌റ്റീഫന്‍ ജോര്‍ജിനെയും, സഹകണ്‍വീനറായി സണ്ണി തെക്കേടത്തെയും യോഗം തെരെഞ്ഞെടുത്തു.
തോമസ് ചാഴികാടന്‍, സ്‌റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എംഎല്‍എ, ബേബി ഉഴുത്തുവാല്‍, സണ്ണി തെക്കേടം, വിജി എം.തോമസ്, ചെറിയാന്‍ പോളച്ചിറക്കല്‍, ടി ഓ എബ്രഹാം, സഖറിയാസ് കുതിരവേലി, ജോര്‍ജ്‌കുട്ടി ആഗസ്‌തി, പ്ര?. ലോപ്പസ് മാത്യു, സജി അലക്‌സ്, ടോമി ജോസഫ്, സിറിയക് ചാഴികാടന്‍, ജോസ് പുത്തന്‍കാലാ, ബ്രൈറ്റ് വട്ടനിരപ്പേല്‍, ഡാനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.