-->
കാഞ്ഞിരപ്പള്ളി : ചോറ്റിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പാലക്കാട് കല്ലടിക്കോട് കരിമ്പ സ്വദേശികളായ ഏഴ് പേര്‍ക്ക് പരുക്ക്. കൊല്ലം തേനി ദേശീയ പാതയില്‍ മുണ്ടക്കയത്തിന് സമീപം ചോറ്റിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ഒരേ കുടുബത്തിലെ ഏഴ് പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ കാഞ്ഞിരപ്പളളി 26- ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് കല്ലടിക്കോട് കരിമ്പ സ്വദേശികളായ കാക്കാനിയില്‍ തോമസ് (74), ആലീസ് തോമസ് (70), ജിനു തോമസ് (42), അനു പോള്‍ (34), അന്ന എലിസബത്ത് ജിനു (13), മിലന്‍ ജോണ്‍ പോള്‍ ജിനു (8), ജോണ്‍ പോള്‍ ജിനു (3) എന്നിവര്‍ക്കാണ് പരക്കേറ്റത്. മുണ്ടക്കയത്തിന് സമീപം കോരുത്തോടുള്ള ബന്ധുവീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കുടുംബം. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഗാനശ്രുശ്രുഷിയാണ് പരുക്കേറ്റ ജിനു.